കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലൻഡ്‌ പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ്‌ ഇന്ത്യക്കാരന്‍

Indian-Origin MP In New Zealand Takes Oath In Sanskrit,ന്യൂസ്‌ ലാന്റില്‍ എംപി സ്ഥാനത്തേക്ക്‌ പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമെറ്റ്‌ ഇന്ത്യന്‍ വംശജന്‍.

Google Oneindia Malayalam News

മെല്‍ബണ്‍: ന്യൂസിലന്‍ഡില്‍ എംപി സ്ഥാനത്തേക്ക്‌ പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമേറ്റ്‌ ഇന്ത്യന്‍ വംശജന്‍. പുതിയതായി ന്യൂസിലന്‍ഡില്‍‌ പാര്‍ലമെന്റിലേക്ക്‌ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഹിമാചല്‍ പ്രദേശ്‌ സ്വദേശിയായ ഡോ ഗൗരവ്‌ ശര്‍മ്മയാണ്‌ സംസ്‌കൃതത്തില്‍ സ്‌ത്യപ്രതിജ്ഞ ചെയ്‌തത്‌. 33കാരനായ ഡോ ശര്‍മ്മ ഹിമാചല്‍പ്രദേിലെ ഹമിര്‍പൂര്‍ സ്വദേശിയാണ്‌. ഈയടുത്താണ്‌ ലേബര്‍ പാര്‍ട്ടിയില്‍ അംഗമായ ഡേക്ടര്‍ ഗൗരവ്‌ ശര്‍മ്മ ന്യൂസിലന്‍ഡില്‍ ഹാമില്‍ടണില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്‌.

ഡോക്ടര്‍ സൗരവ്‌ ശര്‍മ്മയക്ക്‌ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞചെയ്യാന്‍ അവസരം കൊടുത്ത ന്യൂസിലന്‍ഡ്‌‌ മറ്റുള്ളവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണമാണെന്ന്‌ ന്യൂസിലന്‍ഡ്‌ലെ ഇന്ത്യയുടെ ഹൈക്കമ്മിഷ്‌ണര്‍ മുക്തേഷ്‌ പര്‍ദേശി ട്വിറ്ററില്‍ കുറിച്ചു.

new zealand

ഒക്ലാന്റില്‍ നിന്നും എംബിബിഎസ്‌ പഠനം പൂര്‍ത്തിയാക്കിയ സൗരവ്‌, വാഷിങ്‌ടണില്‍ നിന്നും എംബിഎ പഠനവും പൂര്‍ത്തിയാക്കി. നിലവില്‍ ന്യൂസിലന്‍ഡില്‍ ഹാമില്‍ടണില്‍ പ്രാക്ടീസ്‌ ചെയ്‌ത്‌ വരികയാണ്‌. എന്തുകൊണ്ട്‌ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്‌തില്ല എന്ന ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന്‌ എല്ലാവരെയും സംതൃപ്‌തിപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്‌ അതുകൊണ്ടാണ്‌ ഇന്ത്യുടെ പാരമ്പര്യ ഭാഷയായ സംസ്‌കൃതം സത്യ പ്രതിജ്ഞക്കായി തിരഞ്ഞെടുത്തതെന്നായിരുന്നു ഗൗരവിന്റെ പ്രതികരണം. 2017ല്‍ എംപി സ്ഥനത്തേക്ക്‌ ഗൗരവ്‌ മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു.

ന്യൂസിലന്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി മന്ത്രിയായി ഈ അടുത്ത്‌ അധാകാരമേറ്റിരുന്നു. ഇന്ത്യന്‍ വംശജയായ പ്രിയങ്കാ രാധാകൃഷ്‌ണന്‍ ആണ്‌ ന്യൂസ്‌ ലാന്റില്‍ മന്ത്രിയായി അധികാരമെറ്റത്‌.

English summary
Indian-Origin MP In New Zealand Takes Oath In Sanskrit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X