കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശജന് 'ഗണിത നൊബേല്‍'

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന് ഇത്തവണത്തെ ഗണിത നൊബേല്‍. ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗ്ഗവക്കാണ് പുരസ്‌കാരം.

നാല്‍പത് വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഫീല്‍ഡ് മെഡല്‍ എന്നാണ് ഈ പുരസ്‌കാരത്തിന്റെ യഥാര്‍ത്ഥ പേര്. എങ്കിലും പുരസ്കാരത്തിന്റെ പ്രാധാന്യം കണക്കാക്കിയാണ് ഗണിത നൊബേല്‍ എന്ന് വിശേഷിപ്പിക്കുന്നത്. നാല് വര്‍ഷത്തില്‍ ഒരിക്കലാണ് പുരസ്‌കാരം നല്‍കുന്നത്.

ഇത്തവണ നാല് പേര്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇറാന്‍ വംശജയായ മറിയം മിര്‍സ ഖാനി, ഓസ്ട്രിയക്കാരനായ മാര്‍ട്ടിന്‍ ഹെയ് രര്‍, ബ്രസീലിയന്‍ വംശജനായ ആര്‍തര്‍ അവില എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു.

Manjul Bhargava

ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗ്ഗവ ജനിച്ചത് കാനഡയില്‍ ആണ്. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ അധ്യാപകനാണ് അദ്ദേഹം.

ഇത്തവണത്തെ ഫീല്‍ മെഡല്‍ പുരസ്‌കാരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. സാധാരണ വെളുത്ത വര്‍ഗ്ഗക്കാരായ പുരുഷന്‍മാര്‍ക്ക് മാത്രം ലഭിക്കാറുള്ള പുരസ്‌കാരം ഒരു വനിതക്ക് കൂടി ലഭിച്ചു. അതും ഇറാനനിയന്‍ വംശജയായ മറിയം മിര്‍സഖാനിക്ക്. ഫീല്‍മെഡല്‍ നേടുന്ന ആദിയ വനിത. ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യമായി ഫീല്‍ഡെ മെഡല്‍ നേടുന്നഗണിത ശാസ്ത്രജ്ഞനാനിയ ബ്രസീല്‍ വംശജനായ ആര്‍തര്‍ അവില.

15,000 ഡോളര്‍ ആണ് ഫീല്‍ഡ് മെഡലിന്റെ സമ്മാനത്തുക. സമ്മാനത്തുകയിലല്ല, പുരസ്‌കാരത്തിന്റെ മഹത്വത്തിലാണ് ഫീല്‍ഡ് മെഡല്‍ നൊബേലിനോട് ചേര്‍ന്ന് നില്‍ക്കുന്നത്.

മഞ്ജുള്‍ ഭാര്‍ഗ്ഗവയുടെ മാതാവാണ് ഇന്ത്യക്കാരി. ഗണിത ശാസ്ത്രജ്ഞയായ മീര ഭാര്‍ഗ്ഗവും ഗണിത ശാസ്ത്രജ്ഞയായിരുന്നു. ഇന്‍ഫോസിസ് പുരസ്‌കാരം, ശാസ്ത്ര രാമാനുജന്‍ പുരസ്‌കാരം. കോള്‍ പ്രസ് തുടങ്ങി ഗണിതമേഖലയിലെ നിരവധി പുരസ്‌കാരങ്ങള്‍ മഞ്ജുള്‍ ഭാര്‍ഗ്ഗവ സ്വന്തമാക്കിയിട്ടുണ്ട്.

English summary
Mathematicians of Indian- and Iranian-origin are among the four winners of the 2014 Fields Medal, widely considered the Nobel Prize for maths that has been broadly dominated by white males since it was instituted in 1936.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X