കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സറെന്ന് കള്ളം പറഞ്ഞ് തട്ടിയെടുത്തത് 2.5 കോടിയോളം രൂപ; പറ്റിക്കപ്പെട്ടവരില്‍ ഭര്‍ത്താവും

  • By Goury Viswanathan
Google Oneindia Malayalam News

ലണ്ടന്‍: തനിക്ക് കാന്‍സറാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിച്ച പണം തട്ടിയ ഇന്ത്യക്കാരിക്ക് യുകെ കോടതി നാല് വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. തലച്ചോറിന് കാന്‍സറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടര കോടിയോളം രൂപയാണ് യുവതി തട്ടിയെടുത്തത്.

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജാസ്മിന്‍ മിസ്ട്രി എന്ന ഇന്ത്യക്കാരിയാണ് തട്ടിപ്പിന് പിന്നില്‍. ഇത് കൂടാതെ മറ്റു പല തട്ടിപ്പ് കേസുകളിലും ജാസ്മിന്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കാന്‍സറാണെന്ന് കള്ളം

കാന്‍സറാണെന്ന് കള്ളം

2013ല്‍ ജാസ്മിന്‍ മിസ്ട്രി ഭര്‍ത്താവ് വിജയ് കറ്റേച്ചിയോട് തനിക്ക് കാന്‍സര്‍ ആണെന്ന് പറയുകയായിരുന്നു. തെളിവായി ചികിത്സ തേടിയ ഡോക്ചര്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ജാസ്മിന്‍ ഭര്‍ത്താവിനെ കാണിച്ചു. ഈ മെസ്സേജ് മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ച് ജാസ്മിന്‍ തന്നെ അയച്ചതാണെന്ന് പിന്നിട് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 മുന്‍ ഭര്‍ത്താവിനെയും കബളിപ്പിച്ചു

മുന്‍ ഭര്‍ത്താവിനെയും കബളിപ്പിച്ചു

2014 അവസാനത്തോടെ തനിക്ക് ഗുരുതരമായ ബ്രെയിന്‍ കാന്‍സറാണെന്നും ആറു മാസം കൂടി മാത്രമെ ആയുസുള്ളുവെന്നും മുന്‍ ഭര്‍ത്താവിനെയും ജാസ്മിന്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകണമെന്ന് മറ്റൊരു ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വാട്‌സാപ്പ് സന്ദേശവും ജാസ്മിന്‍ മുന്‍ ഭര്‍ത്താവിനെ കാണിച്ചു. ഇതിനായി ഏകദേശം 4. 56 കോടി രൂപ വേണ്ടിവരുമെന്നും ഇയാളെ ധരിപ്പിച്ചു.

ജീവന്‍ രക്ഷിക്കാനായി

ജീവന്‍ രക്ഷിക്കാനായി

ഈ സമയം ജാസിമിന്റെ ഭര്‍ത്താവ് വിജയ് കറ്റേച്ചിയയും കുടുംബാംഗങ്ങളും ചേര്‍ന്ന് ചികിത്സയ്ക്കായി പലയിടങ്ങളില്‍ നിന്നായി പണം സമാഹരിച്ചു. 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലായി ചികിത്സയ്ക്കായി ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കി.

കള്ളം പൊളിഞ്ഞത്

കള്ളം പൊളിഞ്ഞത്

തനിക്ക് ബ്രെയിന്‍ ടൂമറാണെന്ന് വിശ്വസിപ്പിക്കാനായി മുന്‍ ഭര്‍ത്താവിനെ ജാസ്മിന്‍ ചില സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ കാണിച്ചിരുന്നു. മുന്‍ ഭര്‍ത്താവിന്റെ സുഹൃത്ത് ഈ ചിത്രങ്ങള്‍ കണ്ടതോടെയാണ് ജാസ്മിന്റെ കള്ളക്കഥ പൊളിയുന്നത്. സ്‌കാനിംഗ് റിപ്പോര്‍ട്ട് ജാസ്മിന്‍ ഗൂഗിളില്‍ നിന്നും എടുത്തതാണെന്ന് ഡോക്ടറായ സുഹൃത്ത് മനസിലാക്കുകയായിരുന്നു.

വ്യാജ സിം കാര്‍ഡ്

വ്യാജ സിം കാര്‍ഡ്

ഇതേ സമയം തന്നെ ഡോക്ടറുടെേതന്ന പേരില്‍ ജാസ്മിന്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന സിം കാര്‍ഡ് ഭര്‍ത്താവ് വിജയ് കണ്ടെത്തി. ഇതോടെ താന്‍ കള്ളം പറയുകയാണെന്ന് ജാസ്മിന്‍ കള്ളം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവ് പോലീസിനെ സമീപിച്ചതോടെ 2017 ജാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തുക്കളും ബന്ധുക്കളും

സുഹൃത്തുക്കളും ബന്ധുക്കളും

ഇരുപതോളം ബന്ധുക്കളില്‍ നിന്നും എട്ടോളം സുഹൃത്തുക്കളില്‍ നിന്നുമായാണ് കാന്‍സര്‍ ചികിത്സയ്‌ക്കെന്ന പേരില്‍ ജാസ്മിന്‍ പണം തട്ടിയത്. 2.5 ലക്ഷം പൗണ്ടാണ് യുവതി തട്ടിയെടുത്തസ്. ഡേറ്റിംഗ് ആപ്പുകള്‍ വഴി പരിചയമായ ചിലരില്‍ നിന്നും ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്ന വ്യാജേന ജാസ്മിന്‍ പണം തട്ടിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
Indian-origin woman fakes brain cancer for 2 years, extorts 2.5 lakh pounds from family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X