കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്... 15 ദിവസത്തിനുള്ളില്‍ കീഴടങ്ങണം, ഇല്ലെങ്കില്‍....

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്. മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെയുള്ള ഭര്‍ത്യ വീട്ടിലെ പീഡന പരാതിയിലാണ് ഷമിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ വെസ്റ്റിന്‍ഡീസില്‍ പര്യടനത്തിനായി പോയ ഇന്ത്യന്‍ ടീമിനൊപ്പമാണ് ഷമി. 15 ദിവസത്തിനകം കീഴടങ്ങാനോ, അതല്ലെങ്കില്‍ ജാമ്യത്തിന് അപേക്ഷിക്കാനോ ചെയ്യാനോ ആണ് വാറന്റില്‍ പറയുന്നത്. ഇല്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടി വരും.

1

ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ കുറച്ചു നാളുകളായി വന്‍ വിവാദത്തിലായിരുന്നു. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചു. ഷമിയുടെ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിരന്തരം ഇവര്‍ ആരോപണം ഉന്നയിച്ചെങ്കിലും ഇതില്‍ കാര്യമായ തെളിവുകള്‍ പുറത്തുവന്നിരുന്നില്ല. ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസില്‍ അടക്കം ഹസിന്‍ ജഹാന്‍ പരാതി നല്‍കിയിരുന്നു.

അതേസമയം കുറ്റപത്രം കാണുന്നത് വരെ ഷമിക്കെതിരെ യാതൊരു നടപടിയും എടുക്കില്ലെന്ന് ബിസിസിഐ നേരത്തെ പറഞ്ഞിരുന്നു. ഷമിയുടെ കുടുംബം തന്നെ ക്രൂരമായി മര്‍ദിച്ചെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. തുടര്‍ന്ന് സ്ത്രീധനം വാങ്ങിയതിനും ലൈംഗിക പീഡനത്തിനും ഷമിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. മാസം തനിക്ക് ഏഴ് ലക്ഷം ഷമി ജീവനാംശമായി നല്‍കണമെന്നും ഹസിന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഇവര്‍ ഷമിയുടെ വീട്ടില്‍ കയറി മുറി പൂട്ടിയിട്ടിരുന്നു. ഇതില്‍ പോലീസ് ഇടപെടുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് ഷമിയുടെ വീട്ടില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. തന്റെ ചിന്ത ക്രിക്കറ്റിനെ കുറിച്ച് മാത്രമാണെന്നും, ഹസിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ബാധിക്കാതെ നോക്കാറുണ്ടെന്നും ഷമി പറഞ്ഞിരുന്നു.

 തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!! തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!

English summary
india pacer mohammed shami faces arrest warrant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X