ബലിപ്പെരുന്നാൾ: അതിർത്തിയിൽ ഇന്ത്യൻ-പാക് സൈനികർ മധുര പലഹാരങ്ങൾ കൈമാറി
രാജസ്ഥാൻ: ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ച് ഇന്ത്യയും പാക് സൈനികരും തമ്മിൽ മധുര പലഹാരങ്ങൾ കൈമാറി. ഗുജറാത്തിലെ ഇന്ത്യ - പാക്ക് അന്താരാഷ്ട്ര അതിർത്തിയിലും രാജസ്ഥാനിലെ ബാർമർ ജില്ലയിലുമാണ് സൈനികർ മധുര പലഹാരങ്ങൾ കൈമാറിയത്.
സുരക്ഷാ സേനയും പാകിസ്താൻ റേഞ്ചേഴ്‌സുമാണ് ഇതിന് സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ ആശംസകളും നേർന്നു. ഈദ് അൽ-അദ്‌ഹ അല്ലെങ്കിൽ ബലിപ്പെരുന്നാൾ എന്ന് വിളിക്കുന്ന ഈ ആഘോഷം ത്യാഗത്തിന്റെ ഉത്സവം എന്ന് വിളിക്കാറുളളത്.

അതേസമയം , ലോകമെമ്പാടും, ഈദ് പാരമ്പര്യങ്ങളും ആഘോഷങ്ങളും വ്യത്യസ്തമാണ്. വ്യത്യസ്ത രാജ്യങ്ങളിൽ ഈ സുപ്രധാന ഉത്സവത്തിന് തനതായ സാംസ്കാരിക രീതി ഉണ്ട്. ഇന്ത്യയിൽ മുസ്ലീങ്ങൾ പുതിയ വസ്ത്രങ്ങൾ ധരിക്കുകയും പ്രാർത്ഥനകളി പങ്കെടുക്കുകയും ചെയ്യുന്നു. ഇന്നേ ദിവസം, മട്ടൺ ബിരിയാണി, മട്ടൺ കോർമ, മധുര പലഹാരങ്ങൾ എന്നിവ ഉണ്ടാക്കുകയും കഴിക്കുകയും മറ്റുളള വ്യക്തികൾ കൊടുക്കാറുമാണ് പതിവ്.












Click it and Unblock the Notifications