Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് കുത്തനെ കൂട്ടി; ജൂലൈ ഒന്ന് മുതല്‍ 2500 രൂപ, തത്കാല്‍ ഫീസ് ഇരട്ടി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കുള്ള ഫീസ് കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ ഒന്ന് മുതലാണ് പുതിയ ഫീസ് നിലവില്‍ വരിക എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പാസ്‌പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്തി. 18 വയസിനും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 15-18 പ്രായമുള്ളവര്‍ക്കും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫീസ് 2500 രൂപയാണ്. 36 പേജുള്ള ബുക്കിനാണിത്.

നേരത്തെ 36 പേജുള്ള ബുക്ക് പാസ്‌പോര്‍ട്ടിന് 1500 രൂപയായിരുന്നു ഫീസ്. 60 പേജുള്ള ബുക്കിന് 2000 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. 18 വയസിന് താഴെയുള്ളവര്‍ക്ക് 1000 രൂപയായിരുന്നു ഫീസ്. 8 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ 10 ശതമാനം ഇളവുണ്ടായിരുന്നു.

passport application fee increases frim july1

പുതിയ ഉത്തരവ് പ്രകാരം പാസ്‌പോര്‍ട്ടിനുള്ള തത്കാല്‍ അപേക്ഷകള്‍ക്കുള്ള ഫീസ് 5000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 3500 രൂപയായിരുന്നു. 60 പേജുള്ള പാസ്‌പോര്‍ട്ടിന് സാധാരണ അപേക്ഷകള്‍ക്ക് 3500 രൂപയും തത്കാല്‍ അപേക്ഷ നല്‍കുമ്പോള്‍ 6000 രൂപയുമാണ് ഇനി നല്‍കേണ്ടത്.

പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താല്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരും. 36 പേജുള്ള പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ 5000 രൂപയാകും ഫീസ്. തത്കാല്‍ വഴി അപേക്ഷ നല്‍കുമ്പോള്‍ ഫീസ് 7500 രൂപയാകും. 60 പേജുള്ള പാസ്‌പോര്‍ട്ടിനാണ് രണ്ടാംതവണ അപേക്ഷ നല്‍കുന്നത് എങ്കില്‍ 6000 രൂപയാകും ഫീസ്. തത്കാലിന് 8500 രൂപ ഫീസ് നല്‍കേണ്ടി വരും.

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 36 പേജുള്ള പുതിയ പാസ്‌പോര്‍ട്ടിനോ പഴയതിന് പകരം പുതിയതിനോ അപേക്ഷിക്കുമ്പോള്‍ 1750 രൂപയാണ് ഫീസ്. തത്കാല്‍ അപേക്ഷയാണെങ്കില്‍ 4250 രൂപയാകും. ഇനി പാസ്‌പോര്‍ട്ട് കേടുവരിക, നഷ്ടപ്പെടുക എന്നീ കാരണത്താല്‍ പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നവര്‍ക്ക് 36 പേജിന് 4250 രൂപയും തത്കാലിന് 6750 രൂപയുമാകും ഫീസ്.

വിദേശത്തേക്ക് ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി പോകുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളെ ഈ സേവന നിരക്ക് വര്‍ധന നേരിട്ട് ബാധിക്കും. 1980-ലെ പാസ്പോര്‍ട്ട് ഭേദഗതി ചട്ടങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പുതിയ വര്‍ധനവ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം പുതുക്കിയ നിരക്കുകള്‍ 2026 ജൂലൈ 1 മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും.

സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ് 36 പേജുള്ള പാസ്പോര്‍ട്ട്. കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കായി നല്‍കുന്നതാണ് 60 പേജുള്ള വലിയ പാസ്പോര്‍ട്ടുകള്‍. അടിയന്തരമായി പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്കാണ് തത്കാല്‍ അപേക്ഷ നല്കുക. കഴിഞ്ഞ ദിവസം പാസ്പോര്‍ട്ടുകളുടെ പദവിയെ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിരുന്നു. പാസ്പോര്‍ട്ടുകളെ പ്രധാനമായും ഒരു അന്താരാഷ്ട്ര യാത്രാ രേഖയായും പൗരന്മാരുടെ വിദേശ ഐഡന്റിറ്റിയായും മാത്രമേ കാണേണ്ടതുള്ളൂ എന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+