കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് കുടിയേറ്റ നിയമങ്ങള്‍ മാറ്റുന്നതിന് മുന്‍പ് പൗരത്വം നേടാനായി ഇന്ത്യക്കാര്‍

  • By S Swetha
Google Oneindia Malayalam News

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ മാറ്റുന്നതിന് മുന്‍പ് പൗരത്വം നേടാനുള്ള തിരക്കിട്ട നീക്കവുമായി ഇന്ത്യക്കാര്‍. ഈ വര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിലെ അനിശ്ചിതത്വവും കാരണമാണ് യുഎസില്‍ താമസിക്കുന്ന നിരവധി പേര്‍ പൗരത്വം തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിര്‍മ്മലാ സീതാരാമന്‍ കരുതി വെച്ച മാന്ത്രിക വിദ്യയെന്താവും; മാന്ദ്യത്തില്‍ നിന്ന് കരകയറ്റുമോ ബജറ്റ്?നിര്‍മ്മലാ സീതാരാമന്‍ കരുതി വെച്ച മാന്ത്രിക വിദ്യയെന്താവും; മാന്ദ്യത്തില്‍ നിന്ന് കരകയറ്റുമോ ബജറ്റ്?

2019 സാമ്പത്തിക വര്‍ഷത്തില്‍ 8.34 ലക്ഷം കുടിയേറ്റക്കാര്‍ക്കാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വര്‍ദ്ധനവും പതിനൊന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമാണ് ഇത്. അമേരിക്കന്‍ ഐക്യനാടുകളിലെ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പത്രക്കുറിപ്പില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 5.77 ലക്ഷം വ്യക്തികള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കി നിയമപരമായി സ്ഥിരതാമസത്തിന് അനുവാദം കൊടുത്തിട്ടുണ്ട്. 2018ലെ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 47.4% കുത്തനെയുള്ള ഇടിവാണ് ഇത്.

trump-15796

2018 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് പൗരത്വം ലഭിച്ച രണ്ടാമത്തെ വലിയ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. 52,194 പേര്‍ക്കാണ് ആ വര്‍ഷം പൗരത്വം ലഭിച്ചത്. 1.3 ലക്ഷം ആളുകളാണ് ഒന്നാം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്.

മൂന്നാം സ്ഥാനത്തുള്ള ചൈനയില്‍ നിന്നും 39,600 പേര്‍ അമേരിക്കന്‍ പൗരത്വം നേടി. കൂടാതെ ഗ്രീന്‍ കാര്‍ഡുകള്‍ക്കും പൗരത്വത്തിനുമായി തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകളുടെ എണ്ണം യഥാക്രമം 14 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഗ്രീന്‍ കാര്‍ഡ് ലഭിച്ചവരില്‍, ഇന്ത്യന്‍ വംശജര്‍ നാലാം സ്ഥാനത്താണ്. 59,281 ഗ്രീന്‍ കാര്‍ഡുകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്, അതായത് ആകെയുള്ളതില്‍ 5.45 ശതമാനത്തോടെ മെക്‌സിക്കോ, ക്യൂബ, ചൈന എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

English summary
Indian plans to migrates US before Trump's new rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X