Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനവും സ്ഥിരതയും ഇന്ത്യ ആഗ്രഹിക്കുന്നു; ഷെഹ്ബാസിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയില്ലാത്ത മേഖലയില്‍ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഇ മിയാന്‍ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍, മോദി ട്വീറ്റ് ചെയ്തു.

'ഭീകരതയില്ലാത്ത ഒരു മേഖലയില്‍ സമാധാനവും സ്ഥിരതയും ഇന്ത്യ ആഗ്രഹിക്കുന്നു, അതുവഴി നമ്മുടെ വികസന വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയും,' പ്രധാനമന്ത്രി പറഞ്ഞു. തന്റെ മുന്‍ഗാമിയായ ഇമ്രാന്‍ ഖാനെതിരെ മാര്‍ച്ച് 8 ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നതു മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് തിങ്കളാഴ്ചയാണ് ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

modi

അതേസമയം ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് എന്ന് രാജ്യത്തിന്റെ 23-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരം. എന്നാല്‍ കശ്മീരിന്റെ പരിഹാരമില്ലാതെ സുസ്ഥിരമായ സമാധാനം സാധ്യമല്ല എന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ശനിയാഴ്ച നടന്ന അവിശ്വാസ പ്രമേയത്തിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങള്‍ എതിര്‍ത്തതോടെ ആണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് രാജി വെക്കേണ്ടി വന്നത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായിട്ട് ആണ് പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷെഹ്ബാസ് ഷെരീഫിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തിലേക്ക് നിര്‍ദേശിച്ചത്. നിലവില്‍ പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനാണ് ഷെഹ്ബാസ് ഷെരീഫ്.

അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. തന്നെ പുറത്താക്കാന്‍ അമേരിക്കയടക്കമുള്ള വിദേശ ശക്തികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഷാ മഹ്മൂദ് ഖുറേഷി വോട്ടിംഗ് ബഹിഷ്‌കരിച്ചതോടെ ഷെഹ്ബാസ് ഏകകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഷെഹ്ബാസ് ഷെരീഫിന് 174 വോട്ടുകള്‍ ആണ് ലഭിച്ചത്. കേവല ഭൂരിക്ഷത്തിന് 172 വോട്ടാണ് വേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+