ജാര്‍ഖണ്ഡില്‍ 12 മാവോവാദികളെ വധിച്ചു
പലാമു: ജാര്‍ഖണ്ഡില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലാമുവില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
മാവോയിസ്റ്റുകളില്‍ നിന്ന് എ.കെ 47 തോക്കുകളടക്കം ആയുധ ശേഖരവും പിടിച്ചെടുത്തു. പലാമുവിലെ സത്ബര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. സംശയകരമായ രീതിയില്‍ കണ്ട വാന്‍ പരിശോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ വാഹനിത്തിലുണ്ടായിരുന്ന മാവോയിസ്‌ററുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പൊലീസ് സംഘം പ്രത്യാക്രമണവും നടത്തി. രൂക്ഷമായ വെടിവയ്പിലാണ് മാവോയിസ്റ്റുകള്‍ക്ക് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസ് സംഘവും സി.ആര്‍.പി.എഫ് ജവാന്മാരും എത്തി പരിശോധന നടത്തി വരികയാണ്.












Click it and Unblock the Notifications