മുംബൈയിലെ രാഷ്ട്രീയക്കാര്‍ക്കും അധോലോക ബന്ധമെന്ന് റിപ്പോര്‍ട്ട്
ദില്ലി: ദാവൂദ് ഇബ്രാഹിമിന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയക്കാരുടെ നീണ്ട നിരയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ദാവൂദിന്റെ കറാച്ചിയിലെ ബംഗ്ലാവിലെ ഫോണ്‍ കോള്‍ രേഖകള്‍ പുറത്തു വിട്ടത്. മുംബൈയിലെ രാഷ്ട്രീയക്കാര്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് ഫോണ്‍ കോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ നിരന്തരം ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ പാക് ചാര സംഘടനയുടെ സംരക്ഷണയില്‍ താമസിക്കുന്നുവെന്ന് ആരോപിക്കുമ്പോഴും അങ്ങിനെയൊന്ന് ഇല്ലെന്ന ഉറച്ച നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിരുന്നത്. 1993ലെ മുംബൈ സ്‌ഫോടനക്കേസടക്കം നിരവധി സ്‌ഫോടനങ്ങളുടെയും തട്ടികൊണ്ടുപോകലിന്റെയും സൂത്രധാരനാണ് ദാവൂദ്.

എന്നാല്‍ ഇന്ത്യയിലെതന്നെ പ്രമുഖരായ പല നേതാക്കളും അധോലോക ഭീകരനുമായി ഇപ്പോഴും നിരന്തരം ബന്ധം പുലര്‍ത്തുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്.2015 സെപ്തംബര്‍ അഞ്ച് മുതല്‍ 2016 ഏപ്രില്‍ അഞ്ച് വരെയുള്ള ഫോണ്‍കോള്‍ ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്.
ഏഴുമാസത്തെ ഫോണ്‍കോള്‍ ലിസ്റ്റ് പാകിസ്താന്‍ ടെലികോം കമ്പനിയുടെ ഡേറ്റാബേസില്‍ നിന്ന് വഡേദരയിലുള്ള ഹാക്കര്‍മാരായ മനീഷ് ഭാംഗലേയും ജയേഷ് ഷായും ചേര്‍ന്നാണ് ചോര്‍ത്തിയെടുത്തത്. മഹാരാഷ്ട്രയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെ ചില പ്രമുഖരാണ് ദാവൂദിന്റെ ഇന്റര്‍ നാഷണല്‍ ഫോണ്‍ കോള്‍ ലിസ്റ്റിലെ സ്ഥിരം കോളര്‍മാര്‍












Click it and Unblock the Notifications