കൊറോണയേയും കടത്തി വെട്ടി ഐപിഎല്‍: 2020ലെ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ 2020 വര്‍ഷത്തെ ഓര്‍ക്കുന്നത് കോവിഡ് മഹാമാരിയുടെ പേരിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകം മുഴുവന്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലം ആശങ്കപ്പെടുത്തിയതും ഏറ്റവും കുടുതല്‍ അന്വേഷിച്ചതും കോവിഡിനെപ്പറ്റി തന്നെയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്രിക്കറ്റിനേക്കാള്‍ വലുതല്ല കൊറോണയെന്ന് തെളിയിച്ചിരിക്കുകയാണ്.
2020 വര്‍ഷത്തില്‍ കൊറോണയെയും പിന്നിലാക്കി ഇന്ത്യയില്‍ ഗൂഗിള്‍ സേര്‍ച്ച് ട്രെന്‍ഡിങ്ങില്‍ ആദ്യസ്ഥാനത്തെത്തിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ്.സാക്ഷാല്‍ കൊറോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ട്രെന്‍ഡിങ്ങില്‍ ഐപിഎല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

ഇന്ത്യക്കാര്‍ 2020ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക ഇനവും വാര്‍ത്തയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തന്നെയാണ്. ഇന്ന് ഗൂഗിളാണ് 2020ല്‍ ഇന്ത്യയില്‍ ഏറ്റവും ട്രന്‍ഡിങ്ങില്‍ ഐപിഎല്‍ ആണ് എന്നകാര്യം പുറത്തു വിട്ടത്.
ഐപിഎല്ലിനു പുറമേ രാജ്യത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്‌് കൊറാണ വൈറസ്,യുഎസ് ഇലക്ഷന്‍ റിസള്‍ട്‌സ്, പിഎം കിസാന്‍ യോജന,ബീഹാര്‍ ഇലക്ഷന്‍ റിസള്‍ട്ട്,ഡല്‍ഹി ഇലക്ഷന്‍ റിസള്‍ട്ട്, ദില്‍ ബെച്ചാരാ, ജോ ബൈഡന്‍. ലീപ് ഡേ, അര്‍ണാബ് ഗോസ്വാമി എന്നിങ്ങനോയാണ്. 2019ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇംഗ്‌ളണ്ടില്‍ നടന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിനേക്കുറിച്ചായിരുന്നു.












Click it and Unblock the Notifications