കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ കള്ളപ്പണം വെളുപ്പിക്കല്‍ പരിപാടിയാണെന്ന് ബിഷന്‍ സിംഗ് ബേദി

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: കോടികള്‍ വീശിയെറിഞ്ഞ് തങ്ങളുടെ ടീമുകളിലേക്ക് താരങ്ങളെ പിടിക്കാനുള്ള തന്ത്രങ്ങളിലായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം മാനേജ്‌മെന്റുകള്‍. എന്നാല്‍ ശുദ്ധമായ കള്ളപ്പണ വെളുപ്പിക്കലാണ് ഐപിഎല്‍ എന്ന ആരോപണവുമായി രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിംഗ് ബേദി. എവിടെ നിന്നാണ് താരങ്ങളെ വാങ്ങിക്കൂട്ടാന്‍ ഇത്രയും തുക ലഭിക്കുന്നതെന്നാണ് ബേദിയുടെ സംശയം.

ഗര്‍ഭിണികള്‍ ആശുപത്രികളില്‍ അപമാനിക്കപ്പെടുന്നു; ജീവനക്കാര്‍ ചെയ്യുന്നത്ഗര്‍ഭിണികള്‍ ആശുപത്രികളില്‍ അപമാനിക്കപ്പെടുന്നു; ജീവനക്കാര്‍ ചെയ്യുന്നത്

ഐപിഎല്‍ കാരണമാണ് ജസ്റ്റിസ് ലോധ കമ്മീഷന്‍ രംഗപ്രവേശം ചെയ്തത്. ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ ഇതില്‍ നിന്നും നേട്ടങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഐപിഎല്ലിനെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഒരു വിക്കറ്റിന് 1 കോടിയും, ഒരു റണ്ണിന് 97 ലക്ഷവും ലഭിക്കുന്ന രീതിയെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും? താരങ്ങള്‍ക്ക് നല്ല വരുമാനം നല്ലത് തന്നെ. പക്ഷെ അത് തല്ലിപ്പൊളി ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുമ്പോഴല്ല രാജ്യത്തിനായി കളിക്കുമ്പോഴാണ് ലഭിക്കേണ്ടത്, ബിഷന്‍ സിംഗ് ബേദി വ്യക്തമാക്കി.

ipl

കൊല്‍ക്കത്ത സാഹിത്യ സംഗമത്തില്‍ സംസാരിക്കവെയാണ് ഐപിഎല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള വേദിയാണെന്ന് ബേദി അഭിപ്രായപ്പെട്ടത്. വിരാട് കോഹ്‌ലിയെ പോലൊരു താരത്തെ 17 കോടി നല്‍കി ഒരു ടീം പിടിക്കുന്നു. അതിന് അദ്ദേഹത്തിന് യോഗ്യതയുമുണ്ട്. ഇതേ ഡ്രസിംഗ് റൂമില്‍ 10-15 ലക്ഷം കിട്ടിയ ചെറുപ്പക്കാരും കാണും. കോഹ്‌ലിക്ക് ഒപ്പം വേഗമെത്താന്‍ അവര്‍ കുറുക്കുവഴികള്‍ തേടും. അവിടെയാണ് മാച്ച് ഫിക്‌സിംഗ് കടന്നുവരുന്നത്. ഐപിഎല്‍ ഇതിനുള്ള എളുപ്പ വഴിയാണെന്നും ബേദി കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതത്തിലെ ആദ്യ ക്യാപ്റ്റനായ പട്ടൗഡിയാണ് പ്രിയപ്പെട്ട താരമെന്ന് ബേദി പറയുന്നു. കളിക്കളത്തിലെ മാന്യതയ്ക്ക് ധോണിക്കാണ് ഇദ്ദേഹം ക്രെഡിറ്റ് നല്‍കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ മികച്ചത് സൗരവ് ഗാംഗുലിയാണ്, അദ്ദേഹം നല്‍കിയ ഊര്‍ജ്ജമാണ് ഇന്നത്തെ ടീമിലും തുടരുന്നത്. സച്ചിനും, രാഹുലും, ലക്ഷ്മണും കളിച്ച ഗാംഗുലി നേതൃത്വം നല്‍കിയ ടീമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ യുഗമെന്നും ബേദി അഭിപ്രായപ്പെട്ടു.

English summary
Indian Premier League is a platform for money laundering: Bishan Singh Bedi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X