പാര്‍ലമെന്റ് പോരാട്ടത്തിനുള്ള വേദിയല്ലെന്ന് രാഷ്ട്രപതി
ദില്ലി: തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ നിയമ നിര്‍മാണ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്കു പകരം പാര്‍ലമെന്റ് പോരാട്ടത്തിനുള്ള വേദിയായി മാറിയിരിക്കുന്നു.
പാര്‍ലമെന്റ് യുദ്ധക്കളമാക്കരുതെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മാറി ചിന്തിക്കാന്‍ തയ്യാറാകണം. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തെറ്റു തിരുത്തണം. മതേതരത്വവും വൈവിധ്യവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

ഭീകരര്‍ക്ക് മതമില്ല. അവര്‍ക്ക് അക്രമത്തിന്റെ ഭാഷ മാത്രമേ മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നുഴഞ്ഞു കയറാനുള്ള ശ്രമം ശക്തമായ മറുപടിയിലൂടെയായിരിക്കും ഇന്ത്യ നല്‍കുക. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി വീരമൃത്യു വരിച്ചവര്‍ക്ക് രാഷ്ട്രപതി ആദരാഞ്ജലികള്‍ നല്‍കി.
രാജ്യത്തിന്റെ വളര്‍ച്ച പാവപ്പെട്ടവരുടെ ഉന്നമനത്തെയും ലക്ഷ്യമിട്ടായിരിക്കണം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ആശങ്ക മാത്രമേയുള്ളൂവെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications