വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു, റെയിൽവേ മന്ത്രിക്ക് നന്ദി പറഞ്ഞ് വി. മുരളീധരൻ
ന്യൂഡൽഹി : കാസർകോട്- തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് (20633/20634) ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെത്തുടർന്നാണ് ചെങ്ങന്നൂരിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചത്. ചെങ്ങന്നൂരിൽ വന്ദേഭആരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് , കേന്ദ്രമന്ത്രി വി. മുരളീധരൻ നേരത്തെ കത്ത് അയച്ചിരുന്നു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വി. മുരളീധരൻ ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്കിൽ അശ്വിനി വൈഷ്ണവ് ജിയ്ക്ക് നന്ദി എന്ന് കുറിച്ചാണ് മന്ത്രി വിവരം പങ്കു വച്ചത്. വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റോപ് ആയി അനുവദിച്ച റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പകർപ്പ് എക്സിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

'ശുഭയാത്ര.
വന്ദേ ഭാരത് ഇനി ചെങ്ങന്നൂരിലും നിർത്തും. കാസർഗോഡ് - തിരുവനന്തപുരം
വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച റയിൽവേ മന്ത്രാലയത്തിന് നന്ദി. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദേശം കേന്ദ്രറെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ തന്നെ ഇടപെടൽ നടത്തിയ അശ്വനി വൈഷ്ണവ്ജിയെ സ്നേഹാദരത്തോടെ സ്മരിക്കുന്നു. ശബരിമല തീർത്ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിജിയോടും നന്ദി അറിയിക്കുന്നു.'
Good News for Devotees of Lord Ayyappa
— V Muraleedharan / വി മുരളീധരൻ (@VMBJP) October 20, 2023
Thank Hon'ble @RailMinIndia Shri @AshwiniVaishnawJi for considering the request and facilitating Kasaragod - TVPM #VandeBharat stoppage at Chengannur, known as the Gateway of Sabarimala. pic.twitter.com/BRlEJL2Aa0
മണ്ഡല കാലമടുക്കുന്നതോടെ ശബരിമല തീർത്ഥാടകർക്കും വന്ദേഭആരതിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. വടക്കൻ കേരളത്തിലെ തീർത്ഥാടകർക്കും വടക്കൻ സംസ്ഥാനത്തിൽ നിന്ന് വരുന്ന തീർത്ഥാടകർക്കും ഇതി വഴി മണിക്കൂറുകളുടെ യാത്രാ ബുദ്ധിമുട്ട് കുറയ്ക്കാനാകും. ശബരിമല തീർത്ഥാടകർ ഇറങ്ങേണ്ടുന്നതും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ്. 2009 ൽ ആണ് ഇന്ത്യൻ റെയിൽവേ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്‌വേ ആയി പ്രഖ്യാപിച്ചത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications