കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ആഗസ്റ്റ് വരെ? മുഴുവന്‍ ടിക്കറ്റുകളും റദ്ദ് ചെയ്ത് റെയില്‍വേ

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കില്ല. ഇതുവരെ ട്രെയിന്‍ സര്‍വ്വീസിനായി ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ മുഴുവന്‍ സോണുകള്‍ക്കും നിര്‍ദേശം നല്‍കി.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 14 നോ അതിന് മുമ്പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാനുമാണ് ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

train

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ മുഴുവന്‍ ട്രെയിനുകളും റദ്ദാക്കിയിരുന്നു. അതിനിടെ ഓണ്‍-ബോര്‍ഡ് ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫുകള്‍ കറുത്ത കോട്ടും ടൈയും ധരിക്കേണ്ട ആവശ്യമില്ലെന്ന നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയിരുന്നു. പകരം കയ്യുറകള്‍, മാസ്‌കുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍, പിപിഇകള്‍ എന്നിവ ധരിക്കുകയും ടിക്കറ്റുകള്‍ പരിശോധിക്കാന്‍ മാഗ്നിഫൈയിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുകയും വേണമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്.

ജൂണ്‍ 1 മുതല്‍ രാജ്യത്ത് പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നു. ഇതിലെ ടിടിഇ മാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളാണിത്.
അണുബാധയ്ക്കുള്ള സാധ്യത തടയുന്നതിനോ കുറയ്ക്കുന്നതിനോ വേണ്ടി, ടൈയും കോട്ടും ധരിണക്കണമെന്ന് നിര്‍ബന്ധമില്ല, എന്നിരുന്നാലും, പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണം. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ കോവിഡ് -19 ബാധിക്കുന്നതില്‍ നിന്ന് പരിരക്ഷ നേടാന്‍ ആവശ്യമായ മാസ്‌കുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍, ഹെഡ് കവറുകള്‍, ഹാന്‍ഡ് ഗ്ലൗസുകള്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകള്‍ക്കും നല്‍കുമെന്നും റെയില്‍വേ അറിയിച്ചിരുന്നു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും കൊവിഡ് കേസുകള്‍ ഉയരുന്ന സ്ഥിതിയായിരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 15968 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ 456183 ആയിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ചത് മരിച്ചത്. ഇതോടെ കൊവിഡ് മരണം 14476 ആയി. 258685 പേര്‍ക്കാണ് ഇതുവരേയും കൊവിഡ് ഭേദമായത്.

ദില്ലിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ 66602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 68 പേര്‍കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 2301 ആയി. ദില്ലിയില്‍ ആയിരം കിടക്കകളുള്ള കൊവിഡ് ആശുപത്രി സ്ഥാപിക്കാനാണ് തീരുമാനം. പത്ത് ദിവസത്തിനകം ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കും.

മണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട് എന്‍പിപി എംഎല്‍എമാര്‍, ഇബോബി സിംഗിന് 332 കോടിയുടെ കേസ്, ബിജെപി ഗെയിംമണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട് എന്‍പിപി എംഎല്‍എമാര്‍, ഇബോബി സിംഗിന് 332 കോടിയുടെ കേസ്, ബിജെപി ഗെയിം

English summary
Indian Railway Asked All Zones To Refund All Tickets Booked Before april 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X