Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂണ്‍ അവസാനം വരെ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസില്ല; ടിക്കറ്റ് ബുക്ക് ചെയ്ത പണം തിരികെ നല്‍കും

ദില്ലി: കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ മുഴുവന്‍ യാത്ര ട്രെയിനുകളും റദ്ദ് ചെയ്ത് ഇന്ത്യന്‍ റെയില്‍വെ. ജൂണ്‍ 30 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും റദ്ദ് ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. അതേസമയം പ്രത്യേകം ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

കൊറോണ വൈറസ് പ്രതിരോധ നടപടികളുടാ ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ച്ച് മുതലായിരുന്നു ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചത്. പിന്നാലെ ദില്ലിയേയും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളേയും ബന്ധിപ്പിക്കുന്ന 30 പ്രത്യേകം ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്ന നടത്തുന്ന രീതിയില്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരുന്നു.

train

ഈ ട്രെയിനുകള്‍ ദില്ലിയില്‍ നിന്നും ദിബ്രുഗ്ര, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ററാബാദ്, ബെംഗ്‌ളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്‌ഗോണ്‍, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു തവി എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്.

ഈ ട്രെയിനുകളില്ലെല്ലാം തന്നെ എയര്‍ക്കണ്ടീഷന്‍ ചെയ്ത കോച്ചുകള്‍ മാത്രമേയുള്ളൂവെന്നും ടിക്കറ്റ് നിരക്ക് രാജധാനി എക്‌സ്പ്രസിന് സമാനമായിരിക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. പ്രത്യേകം ട്രെയിനുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച്ച തന്നെ 45000 ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. മുംബൈ സെന്‍്ട്രല്‍- ദില്ലി സ്‌പെഷ്യല്‍ ട്രെയിനുകളുടെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകം തീര്‍ന്നിരുന്നുവെന്നും റെയില്‍വേ അറിയിച്ചു.

മെയ് 12 മുതല്‍ 20 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇതിന് പുറമേ രാജ്യത്തിനകത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേകം ആഭ്യന്തര വിമാന സര്‍വ്വീസ് നടത്താനാണ് തീരുമാനം. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സര്‍വ്വീസ് നടത്തുന്നത്. മെയ് 19 മുതല്‍ അടുത്തമാസം രണ്ട് വരെയാണ് ആദ്യഘട്ട സര്‍വ്വീസ്.

കൊച്ചിയില്‍ നിന്നും 12 സര്‍വ്വീസുകള്‍ ഉണ്ടാവും. ഇതിന് പുറമേ ദില്ലിയില്‍ നിന്നും 173 സര്‍വ്വീസുകള്‍, മുംബൈയില്‍ നിന്നും 40 സര്‍വ്വീകള്‍, ഹൈദരാബാദ് 23 സര്‍വ്വീസ് എന്നിങ്ങനെയും ഉണ്ടാവും. ഇത് കൂടാതെ അഹമ്മദാബാദ്, ബംഗ്‌ളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചും സര്‍വ്വീസുകള്‍ ഉണ്ട്.ില്ലിയില്‍ നിന്നും കൊച്ചി, ജയ്പൂര്‍, ബെംഗ്‌ളൂരു, ഹൈദരാബാദ്, അമൃത്സര്‍, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക.

Recommended Video

cmsvideo
    Indian railways income in just three hours | Oneindia Malayalam

    മുംബൈ നിന്ന് വിശാഖ പട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗ്‌ളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും കൊച്ചിയില്‍ നിന്നും ദില്ലി, ചെന്നൈ എന്നിവിടങ്ങളിലേക്കുമാണ് സര്‍വ്വീസ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാ ലുടന്‍ ഇതിനുള്ള നടപടികളാരംഭിക്കുമെന്ന് എയര്‍ ഇന്ത്യാ കേന്ദ്രങ്ങള്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+