കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിൻ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്കിംഗ്: ചട്ടം പരിഷ്കരിച്ച് റെയിൽവേ

Google Oneindia Malayalam News

ദില്ലി: യാത്രക്കാർക്ക് വേണ്ടി പുതിയ പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് അഞ്ച് മുമ്പ് വരെയും ടിക്കറ്റ് ലഭിക്കും. ഒക്ടോബർ പത്ത് മുതലാണ് ഈ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്. അതേ സമയം രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് റെയിൽവേ കൊവിഡിന് മുൻപ് പിന്തുടർന്നിരുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തന്നെ പാലിക്കും. യാത്ര പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതിന് ശേഷം ഘട്ടംഘട്ടമായാണ് റെയിൽവേ രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത്. ഇതിന് പുറമേ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്പെഷ്യൽ സർവീസുകളും നടത്തിവരുന്നുണ്ട്.

സംസ്ക്കാരമില്ലാത്ത പ്രവർത്തി, യൂട്യൂബറെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകാതെ കോടതിസംസ്ക്കാരമില്ലാത്ത പ്രവർത്തി, യൂട്യൂബറെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകാതെ കോടതി

 അരമണിക്കൂർ മുമ്പ്

അരമണിക്കൂർ മുമ്പ്

രണ്ടാമത്തെ റിസർവേഷൻ ചാർട്ട് സ്റ്റേഷനുകളിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന്റെ അരമണിക്കൂർ മുമ്പ് തയ്യാറാക്കും. കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് ഈ രീതിയായിരുന്നു പിൻതുടർന്നുവന്നിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന് ശേഷം ട്രെയിൻ സർവീസ് ആരംഭിച്ചതോടെ റിസർവേഷൻ ചാർട്ട് യാത്ര പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് തയ്യാറാക്കിയിരുന്നത്.

 രണ്ടാമത്തെ ചാർട്ട് വരെ

രണ്ടാമത്തെ ചാർട്ട് വരെ


ഒക്ടോബർ 10 മുതൽ രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ചാർട്ടുകൾ യാത്ര പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പായി 30 മിനിറ്റിനും അഞ്ച് മിനിറ്റിനും ഇടയിലാണ് തയ്യാറാക്കുന്നത്. ഈ സമയത്തും യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകും.

 ടിക്കറ്റ് ബുക്ക് ചെയ്യാം

ടിക്കറ്റ് ബുക്ക് ചെയ്യാം

ട്രെയിൻ പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള സമയത്തിനും നാല് മണിക്കൂർ മുമ്പാണ് ആദ്യത്തെ റിസർവേഷൻ ചാർട്ട് തയ്യറാക്കുന്നത്. ടിക്കറ്റുകൾ റദ്ദാക്കുന്നത് മൂലം സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ രണ്ടാമത്തെ ചാർട്ട് തയ്യാറാക്കുന്നത് വരെ പിആർഎസ് കൌണ്ടറുകളിലൂടെയും ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഈ കാലയളവിൽ തന്നെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനും യാത്രക്കാർക്ക് സാധിക്കും. ടിക്കറ്റ് റീഫണ്ട് നേരത്തെയുള്ള ചട്ടങ്ങൾ അനുസരിച്ച് തന്നെ നടക്കുകയും ചെയ്യും.

സമയക്രമത്തിൽ മാറ്റം

സമയക്രമത്തിൽ മാറ്റം

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാകാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ റെയിൽവേ സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ആളുകളുടെ അനാവശ്യ യാത്രകെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു റെയിൽവേ ഈ മാറ്റങ്ങൾ കൊണ്ടുവന്നത്.

 പുതിയ ട്രെയിനുകൾ

പുതിയ ട്രെയിനുകൾ


കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിതി മാറിയതോടെ കേന്ദ്രസർക്കാർ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. റെയിൽവേ നിരവധി പുതിയ ട്രെയിനുകളുടെ സർവീസും ആരംഭിച്ചിട്ടുണ്ട്. 39 ജോഡി പുതിയ ട്രെയിനുകളാണ് റെയിൽവേ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ സർവീസ് ആരംഭിക്കുന്നതിനുള്ള കൃത്യമായ തിയ്യതി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഒക്ടോബർ 15നും നവംബർ 30നും ഇടയിൽ സർവീസ് നടത്തുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

English summary
Indian railway changes rules on ticket booking, Passengers can take ticket 5 minutes before departure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X