വിവരങ്ങള്‍ ചോര്‍ന്നു; വെബ്ബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ വെബ്സൈറ്റ് ആയ ഐ ആര്‍ സി ടി സി ഹാക്ക് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ റയില്‍വെ. വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ദത്ത വ്യക്തമാക്കി.
ഐആര്‍ടിസിടിസി വെബ്ബ്‌സൈറ്റ് ചെയ്യപ്പെട്ടെന്ന വിവരം പുറത്തുവിട്ടത് മഹാരാഷ്ട്ര പൊലീസാണ്. ഐ ആര്‍ സി ടി സിയുടെ സൈറ്റില്‍ ഉപഭോക്താക്കളുടെ നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ഉണ്ട്. ഐആര്‍സിടിയുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും ഹാക്കിംഗ് നടന്നതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സന്ദീപ് നല്‍കുന്ന വിവരം.
കൂടാതെ, മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ മുതലായ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പല വിധമായ തട്ടിപ്പുകളും ചെയ്യാന്‍ കഴിയുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഐആര്‍ടിസിടി വെബ്ബ്‌സൈറ്റിനെ ആശ്രയിക്കുന്ന ലക്ഷണക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുന്നതാണ് വ്യക്തിഗത വിവരങ്ങള്‍ ചോരുന്നത്. ഇതോടെ മഹാരാഷ്ട്ര പൊലീസ് റെയില്‍വേക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications