ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി റെയില്‍വേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ഇനി മുതല്‍ ഒരുമാസം 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പറ്റും. ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് 12 ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് മാസം ആറ് ടിക്കറ്റുകളാണ് നിലവില്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്.
ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനും അനധികൃത ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി. സ്ഥിരം യാത്രക്കാര്‍ക്കും ഓരേ അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും നടപടി സഹായകരമാകുമെന്ന് റെയില്‍വേ വ്യക്തമാക്കി.
അതേസമയം, ഈ വര്‍ഷം ഏകദേശം 9,000 ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയെതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതില്‍ 1,900 ലധികം എണ്ണം കല്‍ക്കരി നീക്കം മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ റദ്ദാക്കിയെന്നാണ് വിവരാവകാശ അന്വേഷണത്തില്‍ കണ്ടെത്തിയത്.
നാഷണല്‍ ട്രാന്‍സ്പോര്‍ട്ടര്‍ പറയുന്നതനുസരിച്ച്, അറ്റകുറ്റപ്പണികള്‍ക്കോ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കോ വേണ്ടി 6,995 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെന്നും, കല്‍ക്കരി നീക്കം കാരണം 1,934 ട്രെയിന്‍ സര്‍വീസുകള്‍ മാര്‍ച്ച് മുതല്‍ മെയ് വരെ റദ്ദാക്കി എന്നുമാണ്. വൈദ്യുതിയുടെ കടുത്ത ക്ഷാമം കാരണം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളേക്കാള്‍ കല്‍ക്കരി റാക്കുകളുടെ നീക്കത്തിന് മുന്‍ഗണന നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ടുുകള്‍.












Click it and Unblock the Notifications