കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിവ് ഒരു ലക്ഷം; റെയില്‍വെയില്‍ അപേക്ഷിച്ചത് ഒരു കോടിക്കടുത്ത് ഉദ്യോഗാര്‍ത്ഥികള്‍, ആറ് ലക്ഷം ബി ടെക്കുകാര്‍

Google Oneindia Malayalam News

ദില്ലി: ഒരു ലക്ഷം ഒഴിവുകളുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ഗണ്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയത് ആറ് ലക്ഷത്തളം വരുന്ന ബി ടെക് ഉദ്യോഗാര്‍ത്ഥികള്‍. പത്താം ക്ലാസ് പാസായ 59 ലക്ഷം പേരും ഐ ടി ഐ കോഴ്‌സ് കഴിഞ്ഞ 5.98 ലക്ഷം ഉദ്യോഗാര്‍ത്ഥികളുമാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ സോണല്‍ റെയില്‍വേ/പ്രൊഡക്ഷന്‍ യൂണിറ്റുകളിലും ട്രാക്ക് മെയിന്റനര്‍, ഹെല്‍പ്പര്‍/അസിസ്റ്റന്റ്, അസിസ്റ്റന്റ് പോയിന്റ്മാന്‍ എന്നിവയുള്‍പ്പെടെ 1,03,769 ലെവല്‍-1 തസ്തികകള്‍ നികത്താന്‍ റെയില്‍വേ വിഞ്ജാപനം പുറപ്പെടുവിച്ചത്.

indian

റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ്ാണിത്. കാരണം ഒരു ലക്ഷത്തിലധികം ഒഴിവുകളിലേക്ക് നിയമിക്കാന്‍ ലക്ഷ്യമിടുന്നു. ഇതുവരെ പരീക്ഷ നടന്നിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗുകള്‍ 60,000 മാത്രമായിരുന്നു. ഇതുവരെ രണ്ട് ഘട്ടങ്ങളിലായാണ് ടെസ്റ്റുകള്‍ നടത്തിയതെന്നും മൂന്ന് ഘട്ടങ്ങള്‍ കൂടി രാജ്യത്തുടനീളം നടത്തുമെന്നും റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ആണാണെങ്കില്‍ മാസ്, പെണ്ണാണെങ്കില്‍ കേസ്': നേരിടേണ്ടി വന്നത് രൂക്ഷമായ സൈബർ അക്രമമെന്ന് സൂര്യ'ആണാണെങ്കില്‍ മാസ്, പെണ്ണാണെങ്കില്‍ കേസ്': നേരിടേണ്ടി വന്നത് രൂക്ഷമായ സൈബർ അക്രമമെന്ന് സൂര്യ

ഇത്തവണ പരീക്ഷാ കോപ്പിയടി തടയാന്‍ റെയില്‍വേ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരീക്ഷയില്‍ ഡമ്മി ഉദ്യോഗാര്‍ത്ഥികളെ ഉപയോഗിക്കുന്ന കേസുകള്‍ ഉള്ളതിനാല്‍, ആള്‍മാറാട്ടം തടയാന്‍ തമ്പ് ഇംപ്രഷന്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിന്റെ ബയോമെട്രിക് വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുരാതന ക്ഷേത്രം ഉള്‍പ്പടെ ഏഴ് തമിഴ് ഗ്രാമങ്ങളുടെ അവകാശ വാദം ഉന്നയിച്ച് വഖഫ് ബോർഡ്: അമ്പരന്ന് ഗ്രാമംപുരാതന ക്ഷേത്രം ഉള്‍പ്പടെ ഏഴ് തമിഴ് ഗ്രാമങ്ങളുടെ അവകാശ വാദം ഉന്നയിച്ച് വഖഫ് ബോർഡ്: അമ്പരന്ന് ഗ്രാമം

7,19,556 ബിരുദാനന്തര ബിരുദധാരികളും, ബിടെക് ഉള്‍പ്പെടെ 39,25,822 ബിരുദധാരികളും, 59,10,255 പത്താം ക്ലാസ്, 5,98,855 ഐടിഐ ഡിപ്ലോമക്കാരും 1.1 കോടി ഉദ്യോഗാര്‍ത്ഥികളില്‍ ഗണ്‍മെന്‍ ജോലികള്‍ക്കായി പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ട്.

ഡ്രസ് കോഡിലും മേക്കപ്പിലും നൂറില്‍ നൂറ് മാർക്ക്; എത്തിഹാദ് എന്നെ അവരുടെ മോഡലാക്കി: സ്വപ്ന സുരേഷ്ഡ്രസ് കോഡിലും മേക്കപ്പിലും നൂറില്‍ നൂറ് മാർക്ക്; എത്തിഹാദ് എന്നെ അവരുടെ മോഡലാക്കി: സ്വപ്ന സുരേഷ്

ലെവല്‍ 1 തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ യോഗ്യത പത്താം ക്ലാസാണ്. ആദ്യ ഘട്ടത്തിന് ശേഷം, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അന്തിമ തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമേ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് ഉള്‍പ്പടെയുള്ളവ നടത്തുകയുള്ളൂ. ഇന്ത്യന്‍ റെയില്‍വേ മെഡിക്കല്‍ മാനുവലില്‍ ( ഐ ആര്‍ എം എം ) നിര്‍ദേശിച്ചിട്ടുള്ള മെഡിക്കല്‍ മാനദണ്ഡങ്ങള്‍ ലെവല്‍-1 ന്റെ വിവിധ തസ്തികകളില്‍ ഉപയോഗിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

English summary
Indian Railway Job: 6 lakh B Tech candidates have applied for Gunman post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X