ഇന്ത്യന്‍ റെയില്‍വേ പിസയും ബര്‍ഗ്ഗറും തരും!!!
ദില്ലി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ വെബ്ബ്സൈറ്റില്‍ നിന്ന് ബര്‍ഗ്ഗറും പിസയും ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനത്തിനാണ് ഇന്ത്യന്‍ റെയില്‍വേ തുടക്കം കുറിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ച് യാത്രക്കിടെ പിസയും ബര്‍ഗ്ഗറും കോച്ചിലെത്തിക്കുന്നതാണ് സംവിധാനം. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഓര്‍ഡറുകള്‍ സ്വീകരിച്ച് പിസ്സയും ബര്‍ഗ്ഗറും വിതരണം ചെയ്യുന്നതിനായി വെണ്ടര്‍ ബോയ്സ് ഇനി പ്ലാറ്റ്ഫോമുകളില്‍ കാത്തുനില്ക്കും.
ഡോമിനോ പിസ്സ, ബര്‍ഗ്ഗര്‍ കിംഗ്, സബ് വേ, പിസാ ഹട്ട്, എന്നീ ക്വിക്ക് സര്‍വ്വീസ് റസ്റ്റോറന്റുകളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ റെയില്‍ വേ ഈ പദ്ധതിയൊരുക്കുന്നത്. ഇതിന് പുറമേ റെയില്‍വേ ട്രെയിന്‍ യാത്രക്കാര്‍ക്കായി സ്റ്റേഷനുകളില്‍ കട തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. മുംബൈ, മധുരൈ, ആഗ്ര, പൂനെ, വിശാഖപട്ടണം എന്നീ റെയില്‍വേ സ്റ്റേഷനുകളിലാവും ഈ സംവിധാനം ലഭ്യമാകുക.

ട്രെയിന്‍ യാത്രക്കാര്‍ ഓരോ യാത്രക്കിടെയും റെയില്‍വേ സ്റ്റേഷനുകളില്‍ ചെലവഴിക്കുന്ന പണത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം കൂടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ക്വിക്ക് സര്‍വ്വീസ് റെസ്റ്റോറന്റുകളുമായി ചേര്‍ന്നുള്ള പദ്ധതിക്ക് റെയില്‍വേ സഹകരിക്കുന്നത്. ഇതോടെ കെഎഫ്സി, പിസാ ഹട്ട്, ബിട്ടന് കോഫി ശൃംഖലയായ കോസ്റ്റ കോഫി എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത ആറ് റെയില്‍വേ സ്റ്റേഷനിലെ ഔട്ട്ലറ്റുകള് വഴി ലഭിക്കും.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications