കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വേ പിസയും ബര്‍ഗ്ഗറും തരും!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ വെബ്ബ്‌സൈറ്റില്‍ നിന്ന് ബര്‍ഗ്ഗറും പിസയും ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനത്തിനാണ് ഇന്ത്യന്‍ റെയില്‍വേ തുടക്കം കുറിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ച് യാത്രക്കിടെ പിസയും ബര്‍ഗ്ഗറും കോച്ചിലെത്തിക്കുന്നതാണ് സംവിധാനം. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഓര്‍ഡറുകള്‍ സ്വീകരിച്ച് പിസ്സയും ബര്‍ഗ്ഗറും വിതരണം ചെയ്യുന്നതിനായി വെണ്ടര്‍ ബോയ്‌സ് ഇനി പ്ലാറ്റ്‌ഫോമുകളില്‍ കാത്തുനില്‍ക്കും.

ഡോമിനോ പിസ്സ, ബര്‍ഗ്ഗര്‍ കിംഗ്, സബ് വേ, പിസാ ഹട്ട്, എന്നീ ക്വിക്ക് സര്‍വ്വീസ് റസ്റ്റോറന്റുകളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ റെയില്‍ വേ ഈ പദ്ധതിയൊരുക്കുന്നത്. ഇതിന് പുറമേ റെയില്‍വേ ട്രെയിന്‍ യാത്രക്കാര്‍ക്കായി സ്റ്റേഷനുകളില്‍ കട തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. മുംബൈ, മധുരൈ, ആഗ്ര, പൂനെ, വിശാഖപട്ടണം എന്നീ റെയില്‍വേ സ്റ്റേഷനുകളിലാവും ഈ സംവിധാനം ലഭ്യമാകുക.

pizza

കെഎഫ്‌സി ലഞ്ച് ബോക്സ് ഇനി ഫോണും ചാര്‍ജ്ജ് ചെയ്യും!!!കെഎഫ്‌സി ലഞ്ച് ബോക്സ് ഇനി ഫോണും ചാര്‍ജ്ജ് ചെയ്യും!!!

ട്രെയിന്‍ യാത്രക്കാര്‍ ഓരോ യാത്രക്കിടെയും റെയില്‍വേ സ്‌റ്റേഷനുകളില്‍ ചെലവഴിക്കുന്ന പണത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം കൂടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ക്വിക്ക് സര്‍വ്വീസ് റെസ്‌റ്റോറന്റുകളുമായി ചേര്‍ന്നുള്ള പദ്ധതിക്ക് റെയില്‍വേ സഹകരിക്കുന്നത്. ഇതോടെ കെഎഫ്‌സി, പിസാ ഹട്ട്, ബിട്ടന്‍ കോഫി ശൃംഖലയായ കോസ്റ്റ കോഫി എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത ആറ് റെയില്‍വേ സ്റ്റേഷനിലെ ഔട്ട്‌ലറ്റുകള്‍ വഴി ലഭിക്കും.

English summary
Indian railway planing to start pizza and burger service in train soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X