2017ഓടെ ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ: സുരേഷ് പ്രഭു
ദല്‍ഹി:ഇന്റര്‍നെറ്റ് കണക്ഷന്‍ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമായിക്കഴിഞ്ഞതോടെ റെയില്‍വേ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി അടുത്ത വര്‍ഷത്തോടെ വൈ ഫൈ കൊണ്ടുവരുമെന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രഖ്യാപനം. നിലവില്‍ വൈഫൈ സേവനം നല്‍കുന്ന സ്റ്റേഷനുകളില്‍ വൈഫൈയുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിളുമായി ചേര്‍ന്ന് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആരംഭിച്ച പദ്ധതിയാണ് കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതോടെ ലോകത്തില്‍ ഏറ്റവുമധികം സ്പീഡ് ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനുകളായി ഇന്ത്യയിലെ സ്റ്റേഷനുകള്‍ മാറുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ലോകത്തിലെ മികച്ച കമ്പനിയായ ഗൂഗിളിനെയാണ് ഇതിനുള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഗൂഗിളും റെയില്‍ടെല്ലുമായി ചേര്‍ന്നാണ് വൈഫൈ സ്ഥാപിക്കുന്നത്. മറ്റ് ഏതൊരു പൊതു വൈഫൈ സംവിധാനത്തേക്കാളും മികച്ചതാണ് ഗൂഗിള്‍ ഒരുക്കുന്ന വൈഫൈ സേവനമെന്ന് ഉറപ്പുപയാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഈ സേവനം നിലവില്‍ ഭുവനേശ്വര്‍, വിശാഖപട്ടണം സ്റ്റേഷനുകളില്‍ ലഭ്യമാകുന്നുണ്ട്. കേരളത്തില്‍ നിന്ന് എറണാകുളം ജംഗ്ഷനാെയാണ് ഈ പദ്ധതിക്കായി റെയില്‍വേ തെരഞ്ഞെടുത്തിട്ടുള്ളത്. ഗൂഗിളിന് പുറമേ മറ്റ് സേവനദാതാക്കളുടെ സഹായത്തോടെ ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇതിന് പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. റെയില്‍ വേ ബജറ്റ് പ്രഖ്യാപനത്തിലുള്‍പ്പെടുത്തിയ ഇക്കാര്യങ്ങളാണ ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.












Click it and Unblock the Notifications