മഹാരാഷ്ട്ര സർക്കാർ കനിഞ്ഞില്ല, കേന്ദ്രമന്ത്രി ഇടപെട്ടു, 5 വയസ്സുളള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് റെയിൽവേ
ദില്ലി: രാജ്യമൊട്ടാകെ കൊവിഡ് ആശങ്കയിലാണ്. ലോക്ക്ഡൗണില്‍ എല്ലാം നിലച്ചിരിക്കുന്നു. നാളെ എന്താകും എന്നതിനെക്കുറിച്ചുളള ആശങ്ക ഓരോ മനുഷ്യനുമുണ്ട്. ഈ അവസ്ഥയിലും നന്മയുടെതായി ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് വയസ്സുളള കുഞ്ഞിന്റെ ജീവന് രക്ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിയുടെ ഇടപെടലാണ് അഞ്ച് വയസ്സുളള കുട്ടിക്ക് തുണയായത്. കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയും മെട്രോയും വിമാന സര്‍വ്വീസും അടക്കം മെയ് മൂന്ന് വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളെയും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുന്നുളളൂ.
കര്‍ണാടകത്തിലെ ബെല്‍ഗാവി സ്വദേശിയായ അഞ്ച് വയസ്സുകാരി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. പൂനെയിലുളള ഡോക്ടറാണ് കുട്ടിയെ ചികിത്സിച്ചിരുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് പൂനൈയില്‍ നിന്ന് വേണം കര്‍ണാടകത്തിലേക്ക് എത്തിക്കാന്‍. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മരുന്ന് ഇത്രയും ദൂരത്തില്‍ എത്തിക്കാനുളള എല്ലാ വഴികളും അടഞ്ഞിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ മഹാരാഷ്ട്രയിലെ അധികൃതരെ ബന്ധപ്പെട്ടു. പൂനൈയിലുളള ബന്ധുക്കള്‍ക്ക് മരുന്നുമായി ബെല്‍ഗാവി വരെ യാത്ര ചെയ്യാനുളള അനുമതിക്കായി അപേ്ക്ഷിച്ചു. എന്നാല്‍ സര്‍ക്കാര്‍ കനിഞ്ഞില്ല. തുടര്‍ന്നാണ് മാതാപിതാക്കള്‍ കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത്. ബെല്‍ഗാവിയില്‍ നിന്നുളള എംപി കൂടിയാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായ സുരേഷ് അംഗാഡി. വിവരം അറിഞ്ഞ ഉടനെ മന്ത്രി പൂനെയിലെ റെയില്‍വേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു.
മരുന്ന് ബന്ധുക്കള്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. ബെല്‍ഗാവി വഴി യാത്ര ചെയ്യുന്ന ഒരു ചരക്ക് തീവണ്ടിയിലാണ് മരുന്ന് കയറ്റി അയച്ചത്. തൊട്ടടുത്ത ദിവസം തന്നെ കുട്ടിക്കുളള മരുന്ന് സുരക്ഷിതമായി ബെല്‍ഗാവിയില്‍ എത്തിച്ചു. ഇക്കാര്യം റെയില്‍വേ ജീവനക്കാര്‍ ഉറപ്പാക്കിയെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബെല്‍ഗാവി റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍ മരുന്ന് കുട്ടിയുടെ വീട്ടിലെത്തിക്കുകയും ചെയ്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications