പ്രകടനം നന്നല്ലെങ്കില്‍ പണി പോകും!! റെയില്‍വേയില്‍ നിര്‍ബന്ധിത പിരിച്ചുവിടലിന് നീക്കം
ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പാക്കാന്‍ നീക്കം. 55 വയസ് കഴിഞ്ഞവരുടേയും പ്രകടനം മോശമായവരുടേയും വിവരങ്ങള്‍ ശേഖരിക്കാന്‍ സോണല്‍ ഉദ്യോഗസ്ഥര്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 ഓടെ ജീവനക്കാരുടെ എണ്ണം 10 ലക്ഷമാക്കുകയാണ് ലക്ഷ്യം.

ജുലൈ 27 നാണ് ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം ഇറക്കിയത്. ഈ മാസം മുതല്‍ ജീവനക്കാരുടെ മികവ് വിലയിരുത്തി പട്ടിക തയ്യാറാക്കണമെന്നാണ് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുകയോ 55 വയസ് തികയുകയോ ചെയ്തവരുടെ കാര്യക്ഷമത വിലയിരുത്താനാണ് നിര്‍ദ്ദേശം.മാനസിക-ശാരീരിക ആരോഗ്യക്ഷമത, ഹജര്നില, കൃത്യനിഷ്ഠ എന്നിവ കണക്കാക്കിയുളള വിവരങ്ങളാകും ശേഖരിക്കുക. ആഗസ്ത് 9 വിവരങ്ങള്‍ സമര്‍പ്പിക്കണം.
പ്രായം കൂടുമ്പോള്‍ ഉദ്യോഗസ്ഥരുടെ പ്രകടനം മോശമാകുന്നുവെന്ന വിലയിരത്തലിലാണ് കേന്ദ്രം. പ്രകടനം മോശമാണെന്ന് കണ്ടെത്തിയാല്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കി നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ 13 ലക്ഷം ജീവനക്കാരാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ഉള്ളത്.ഇത് 10 ലക്ഷമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം.
അതേസമയം വാര്‍ത്ത തള്ളി റെയില്‍വേ മന്ത്രാലയം രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു അവലോകനം മാത്രമാണ് നടത്തുന്നത്. മുന്‍പും ഇത്തരത്തില്‍ അവലോകനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications