കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകടനം നന്നല്ലെങ്കില്‍ പണി പോകും!! റെയില്‍വേയില്‍ നിര്‍ബന്ധിത പിരിച്ചുവിടലിന് നീക്കം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പാക്കാന്‍ നീക്കം. 55 വയസ് കഴിഞ്ഞവരുടേയും പ്രകടനം മോശമായവരുടേയും വിവരങ്ങള്‍ ശേഖരിക്കാന്‍ സോണല്‍ ഉദ്യോഗസ്ഥര്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 ഓടെ ജീവനക്കാരുടെ എണ്ണം 10 ലക്ഷമാക്കുകയാണ് ലക്ഷ്യം.

railways

ജുലൈ 27 നാണ് ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം ഇറക്കിയത്. ഈ മാസം മുതല്‍ ജീവനക്കാരുടെ മികവ് വിലയിരുത്തി പട്ടിക തയ്യാറാക്കണമെന്നാണ് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുകയോ 55 വയസ് തികയുകയോ ചെയ്തവരുടെ കാര്യക്ഷമത വിലയിരുത്താനാണ് നിര്‍ദ്ദേശം.മാനസിക-ശാരീരിക ആരോഗ്യക്ഷമത, ഹജര്‍നില, കൃത്യനിഷ്ഠ എന്നിവ കണക്കാക്കിയുളള വിവരങ്ങളാകും ശേഖരിക്കുക. ആഗസ്ത് 9 വിവരങ്ങള്‍ സമര്‍പ്പിക്കണം.

പ്രായം കൂടുമ്പോള്‍ ഉദ്യോഗസ്ഥരുടെ പ്രകടനം മോശമാകുന്നുവെന്ന വിലയിരത്തലിലാണ് കേന്ദ്രം. പ്രകടനം മോശമാണെന്ന് കണ്ടെത്തിയാല്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ 13 ലക്ഷം ജീവനക്കാരാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ഉള്ളത്.ഇത് 10 ലക്ഷമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം.

അതേസമയം വാര്‍ത്ത തള്ളി റെയില്‍വേ മന്ത്രാലയം രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു അവലോകനം മാത്രമാണ് നടത്തുന്നത്. മുന്‍പും ഇത്തരത്തില്‍ അവലോകനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

English summary
Asam khan should be suspended says Smrithi Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X