കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം, 471 കോടിയുടെ കരാര്‍ റെയില്‍വെ റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ ചൈനയിലെ ബീജിംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചു. കാണ്‍പൂര്‍ മുതല്‍ മുഗള്‍ സാരായി വരെയുള്ള 417 കിലോ മീറ്റര്‍ വരുന്ന സിഗ്നലിംഗും ടെലിക്കോം കരാറുമാണ് ഇന്ത്യന്‍ റെയില്‍വെ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 471 കോടിയുടെ പദ്ധതിയാണിത്. ബീജിംഗ് നാഷണല്‍ റെയില്‍വെ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായിട്ടുള്ള കരാരാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയിരിക്കുന്നത്.

china

Recommended Video

cmsvideo
Harvard study says India holds conventional edge over China | Oneindia Malayalam

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വരുത്തിയ കാലതാമസത്തിനെ തുടര്‍ന്നാണ് റെയില്‍വെ കരാര്‍ അവസാനിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ 2016ലാണ് റെയില്‍വെ ഒപ്പിട്ടത്. നാല് വര്‍ഷമായിട്ടും പദ്ധതിയുടെ 20 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തിലാണ് കരാര്‍ പിന്‍വലിച്ചത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ഗാല്‍വാന്‍ താ്‌ഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് കരാര്‍ പിന്‍വലിക്കുന്നതെന്ന സൂചനയും ഉയര്‍ന്നുവരുന്നുണ്ട്.

അതേ,മയം, ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറി സൈനികരെ ആക്രമിച്ച ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) രംഗത്തുവന്നു. 500 ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക സംഘടന പുറത്തിറക്കി. ഇതെല്ലാം ബഹിഷ്‌കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കളിപ്പാട്ടം, ഫാബ്രിക്സ്, തുണിത്തരങ്ങള്‍, ദൈനംദിന ഉപയോഗ സാധനങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പാദരക്ഷകള്‍, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, വാഹനങ്ങളുടെ പാട്സുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്. ചൈനയുടെ നിലപാട് ഇന്ത്യയ്ക്ക് എതിരാണെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

English summary
Indian Railways cancels contract with Chinese company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X