കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം കൂപ്പുകുത്തുന്നു; പ്രവര്‍ത്തന അനുപാതം 98.44%, ദയനീയ സ്ഥിതി!

Google Oneindia Malayalam News

Recommended Video

cmsvideo
Indian Railways Earnings Margins Fall To Worst In 10 Years, Says Auditor | Oneindia Malayalam

ദില്ലി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായ രീതിയിൽ മുന്നോട്ട് പേകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പല കാർ കമ്പനികളും അവരുടെ പ്രൊഡക്ഷൻ വരെ വെട്ടികുറയ്ക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയിൽവെയും തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലെ സ്ഥിതി വെളിപ്പെടുത്തുന്ന കണക്കുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് രംഗത്ത് വന്നിരിക്കുന്നത്.

2017-2018 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറൽ പുറത്ത് വിട്ടിരിക്കുന്നത്. റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയായ 98.44 ശതമാനത്തില്‍ എത്തിയതായി തിങ്കളാഴ്ച പാര്‍ലമെന്റിൽ സിഎജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

1,665.61 കോടിയുടെ മിച്ച വരുമാനം

1,665.61 കോടിയുടെ മിച്ച വരുമാനം


സിഎജി കണക്ക് പ്രകാരം 2017-18 കാലത്ത് ഇന്ത്യന്‍ റെയില്‍വേ 1,665.61 കോടിയുടെ മിച്ച വരുമാനമാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ വരുമാനത്തില്‍ 66.10 ശതമാനം കുറവാണിത്. എന്‍ടിപിസി, ഐആര്‍സിഒഎന്‍ എന്നിവയില്‍നിന്ന് ചരക്കുകൂലി ഇനത്തില്‍ ലഭിച്ച മുന്‍കൂര്‍ തുകകൂടി ഇല്ലായിരുന്നുവെങ്കിൽ റെയിൽവെയ്ക്ക് 5,676.29 കോടിയുടെ നഷ്ടമുണ്ടാകുമായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദൈനംദിന ചിലവ് തന്നെ പ്രയാസം

ദൈനംദിന ചിലവ് തന്നെ പ്രയാസം

ഇത്തരത്തിലാണെങ്കിൽ വരവ് ചെലവ് അനുപാതം 102.66 ശതമാനം രേഖപ്പെടുത്തുമായിരുന്നെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ദൈനംദിന പ്രവര്‍ത്തന ചെലവുകള്‍ക്ക് തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ഇന്ത്യന്‍ റെയില്‍വെയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ദയനീയമായ ഈ വരവുചെലവ് അനുപാതം

ദയനീയമായ ഈ വരവുചെലവ് അനുപാതം

വരുമാനവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ് പ്രവര്‍ത്തന അനുപാതം അഥവ ഓപ്പറേറ്റിങ് റോഷ്യോ. 98.44 ശതമാനം എന്ന അനുപാതം സൂചിപ്പിക്കുന്നത്, 100 രൂപ വരുമാനമുണ്ടാക്കാന്‍ റെയില്‍വേയ്ക്ക് 98.44 രൂപ ചെലവഴിക്കേണ്ടിവരുന്നു എന്നാണ്. ദയനീയമായ ഈ വരവുചെലവ് അനുപാതം സൂചിപ്പിക്കുന്നത്, റെയില്‍വേയുടെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മയും മോശം സാമ്പത്തികസ്ഥിതിയുമാണ്.

റെയിൽവെയ്ക്ക് സാമ്പത്തിക സഹായം അത്യാവശ്യം

റെയിൽവെയ്ക്ക് സാമ്പത്തിക സഹായം അത്യാവശ്യം

ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുറമെനിന്നുള്ള വലിയ സാമ്പത്തിക സഹായം ആവശ്യമായിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും യാത്രാസര്‍വീസുകളില്‍നിന്നുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാക്കുന്നത്.

സ്വകാര്യ ട്രെയിൻ വൻ ലാഭത്തിൽ?

സ്വകാര്യ ട്രെയിൻ വൻ ലാഭത്തിൽ?

അതേസമയം ഇന്ത്യന്‍ റെയില്‍വെയില്‍ നിലവില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സ്വകാര്യ ട്രെയിൻ രാജ്യത്ത് ഓടി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭമെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ലക്‌നൗ-ദില്ലി തേജസ് എക്‌സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തില്‍തന്നെ മികച്ച ലാഭമുണ്ടാക്കിയത്.

English summary
Indian Railways Earnings Margins Fall To Worst In 10 Years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X