2.5 ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടും ട്രെയിനുകളുടെ വേഗത കൂട്ടാനാകാതെ ഇന്ത്യന്‍ റെയില്‍വേ, സിഎജി റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിനായി 2.5 ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടും ട്രെയിനുകളുടെ വേഗത കൂട്ടാനും സമയക്രമം മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. 2016-17 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദി പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ സിഎജി മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ റെയില്‍വേ അതിന്റെ ''മൊബിലിറ്റി ഫലങ്ങള്‍'' മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നു. 'മിഷന് റഫ്താറിന്റെ' ഭാഗമായി, 2021-22 അവസാനത്തോടെ പാസഞ്ചര്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററില്‍ നിന്ന് 75 കിലോമീറ്ററായും ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായും വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ വിഭാവനം ചെയ്തിരുന്നു.
എന്നാല്‍, സിഎജി ഓഡിറ്റ് കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്, പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത ഏതാണ്ട് സമാനമായി തുടരുകയും ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 23.6 കിലോമീറ്ററായി കുറയുകയും ചെയ്തു എന്നാണ്. 2019-20ല്‍ മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെയും ഗുഡ്സ് ട്രെയിനുകളുടെയും ശരാശരി വേഗത യഥാക്രമം 50.6 കിലോമീറ്ററും 23.6 കിലോമീറ്ററും മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നിലവിലുള്ള റെയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതാണ് വേഗത കുറയുന്നതിന് കാരണം എന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്.

2019 20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തിപ്പിച്ച ട്രെയിനുകളെ അടിസ്ഥാനമാക്കിയാണ് സിഎജിയുടെ വിലയിരുത്തല്‍. കൊവിഡ് മഹാമാരിക്ക് മുമ്പായിരുന്നു ഇത്. ആരംഭിക്കുന്ന സ്റ്റേഷനും ലക്ഷ്യ സ്ഥാനത്തിനും ഇടയില്‍ ഒരു ട്രെയിന്‍ സഞ്ചരിക്കുന്ന സമയത്തെയും ദൂരത്തെയും അടിസ്ഥാനമാക്കി, രാജ്യത്ത് ഓടുന്ന 2,951 എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗതയാണ് സിഎജി കണക്കാക്കിയത്. ഇതില്‍ 2.1 ശതമാനത്തിന്റെ (62 ട്രെയിനുകള്‍) ശരാശരി വേഗത മണിക്കൂറില്‍ 75 കിലോമീറ്ററില്‍ കൂടുതലാണ്. എക്സ്പ്രസ് ട്രെയിനുകളില്‍ ഭൂരിഭാഗവും (37 ശതമാനം) ശരാശരി വേഗത മണിക്കൂറില്‍ 55-75 കി.മീ ആണ്.

മണിക്കൂറില്‍ ശരാശരി 40-50 കിലോമീറ്റര്‍ വേഗതയുള്ള 933 ട്രെയിനുകള്‍ (31 ശതമാനം) ഉണ്ടായിരുന്നു. ഏകദേശം 269 (9.4 ശതമാനം) എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെയാണ്. ഈ എക്സ്പ്രസ് ട്രെയിനുകളുടെ വേഗതയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അത് മറ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത കുറക്കുന്നതിന്റെ ചെലവിലാണ് വന്നതെന്ന് സിഎജി ചൂണ്ടിക്കാട്ടി. 2012-13ല്‍ ഒരു എക്സ്പ്രസ് തീവണ്ടിക്ക് 1,000 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ 19 മണിക്കൂര്‍ 52 മിനിറ്റ് എടുക്കുമായിരുന്നെങ്കില്‍ 2019-20ല്‍ അത് 19 മണിക്കൂര്‍ 47 മിനിറ്റായി കുറഞ്ഞു.

നോണ്‍-എക്സ്പ്രസ്-പാസഞ്ചര്‍ ട്രെയിനുകള്‍ 2012-13ല്‍ 1,000 കിലോമീറ്റര്‍ പിന്നിടാന്‍ 27 മണിക്കൂര്‍ 37 മിനിറ്റ് എടുക്കും. 2019-20 ഓടെ, ഈ ട്രെയിനുകള്‍ ഒരേ ദൂരത്തിന് 29 മണിക്കൂര്‍ 51 മിനിറ്റ് എടുക്കുന്നു. അതുപോലെ, 2012-13-ല്‍, സാധാരണയായി ചെറിയ ദൂരങ്ങളില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റുകള്‍ 50 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 1 മണിക്കൂര്‍ 13 മിനിറ്റ് എടുത്തു, 2019-20 ആയപ്പോഴേക്കും 6 മിനിറ്റ് കൂടുതല്‍ സമയമെടുത്തു. കൂടാതെ, പ്രത്യേക ട്രാക്കുകളില്‍ ഒരു ട്രെയിന്‍ ഓടാന്‍ അനുവദിക്കുന്ന പരമാവധി അനുവദനീയമായ വേഗത (എംപിഎസ്) ഉണ്ട്. ഈ എംപിഎസ് വളരെക്കാലമായി അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജധാനികള്‍, ശതാബ്ദികള്‍, സമ്പര്‍ക്ക് ക്രാന്തികള്‍, ജന്‍ ശതാബ്ദികള്‍, ഹംസഫര്‍ എക്സ്പ്രസ്, എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, ഗതിമാന്‍ എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് എന്നിങ്ങനെ ഇന്ത്യയിലെ എല്ലാ പ്രത്യേക ട്രെയിനുകളുടെയും ടൈം ടേബിളുകളും ദൂരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഈ 'സൂപ്പര്‍ഫാസ്റ്റ്' ട്രെയിനുകള്‍ക്ക് ശരാശരി 100 കിലോമീറ്റര്‍ വേഗത പോലും ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം 2007 മുതല്‍, ഈ ട്രെയിനുകളെല്ലാം 'സൂപ്പര്‍ഫാസ്റ്റ്' ഫീസ് ഈടാക്കുന്നുണ്ട്. കാരണം ഉറവിടത്തിനും ലക്ഷ്യസ്ഥാനത്തിനും ഇടയിലുള്ള ശരാശരി വേഗത മണിക്കൂറില്‍ 55 കിലോമീറ്ററിന് മുകളിലാണ്.

ഡല്‍ഹി-ഝാന്‍സി ഗതിമാന്‍ എക്സ്പ്രസ് രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനാണ്, ഏകദേശം 4.3 മണിക്കൂറിനുള്ളില്‍ 403 കിലോമീറ്റര്‍ ദൂരം പിന്നിടുന്നു. ശരാശരി വേഗത മണിക്കൂറില്‍ 93.1 കിലോമീറ്ററാണ്. രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ - ഒന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും മറ്റൊന്ന് വാരണാസിയിലേക്കും പോകുന്നു. ഇവ മണിക്കൂറില്‍ ശരാശരി 88 കി.മീ പിന്നിടുന്നു. തേജസ് രാജധാനി, സാധാരണ തേജസ് എക്സ്പ്രസ് ട്രെയിനുകള്‍ ശരാശരി യഥാക്രമം മണിക്കൂറില്‍ 78.3 കിലോമീറ്ററും മണിക്കൂറില്‍ 76.4 കിലോമീറ്ററും മാത്രമാണ്.

രാജ്യത്തിന്റെ പ്രധാന തലസ്ഥാനങ്ങളെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന രാജധാനി എക്സ്പ്രസ് മണിക്കൂറില്‍ ശരാശരി 73.6 കി.മീ, തുരന്തോ എക്സ്പ്രസ് മണിക്കൂറില്‍ 70 കി.മീ എന്നിങ്ങനെയാണ് വേഗത. 5-6 മണിക്കൂര്‍ യാത്രാ സമയ പരിധിക്കുള്ളില്‍ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശതാബ്ദി എക്സ്പ്രസ് മണിക്കൂറില്‍ ശരാശരി 69.1 കി.മീ പിന്നിടുന്നു. ഈ പ്രീമിയം ട്രെയിനുകളെല്ലാം പ്രീമിയം വിലയിലാണ് വരുന്നത്. ചെന്നൈ രാജധാനിയിലെ മൂന്നാമത്തെ എസി ബെര്‍ത്തിന് 28 മണിക്കൂറിലധികം യാത്ര ചെയ്യാന്‍ 3,140 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഇന്ത്യയിലെ ഒട്ടുമിക്ക ദേശീയ പാതകള്‍ക്കും ഇപ്പോള്‍ മണിക്കൂറില്‍ 100 കി.മീ. എന്ന പരിമിതിയുണ്ട്. എന്നാല്‍ ഇത് മണിക്കൂറില്‍ 20 കി.മീ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ റോഡ്വേകള്‍ താമസിയാതെ ഇന്ത്യന്‍ റെയില്‍വേയുമായി ഇന്റര്‍സിറ്റിക്ക് വേണ്ടി മത്സരിക്കാന്‍ തുടങ്ങിയേക്കും. അതേസമയം ചരക്ക് തീവണ്ടികളുടെ വേഗത് കഴിഞ്ഞ 5-6 വര്‍ഷമായി കുറഞ്ഞിരിക്കുകയാണ്. 2012-13ല്‍ ഒരു ഗുഡ്സ് ട്രെയിന്‍ 1000 കിലോമീറ്റര്‍ പിന്നിടാന്‍ 39 മണിക്കൂറും 49 മിനിറ്റും വേണ്ടിവന്നപ്പോള്‍ 2019-20ല്‍ സമയം 42 മണിക്കൂറും 22 മിനിറ്റുമായി വര്‍ധിച്ചു. ചരക്ക് തീവണ്ടിയുടെ ശരാശരി വേഗത 2009-10ല്‍ മണിക്കൂറില്‍ 25.2 കിലോമീറ്ററായിരുന്നെങ്കില്‍ 2019-20ല്‍ മണിക്കൂറില്‍ 23.2 കിലോമീറ്ററായി കുറഞ്ഞു.

ചരക്ക് തീവണ്ടികള്‍ റെയില്‍വേയെ സംബന്ധിച്ച് മികച്ച വരുമാന മാര്‍ഗമാണ്. ചരക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനം യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടിയാണ്. ഇന്ത്യയുടെ വേഗത കുറഞ്ഞ എക്സ്പ്രസ് ട്രെയിനുകളും കൃത്യസമയത്ത് എത്തിച്ചേരുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരു ട്രെയിന്‍ അതിന്റെ ഷെഡ്യൂള്‍ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍, അത് കൃത്യസമയത്ത് എത്തിയതായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും,ശരാശരി 69.23 ശതമാനം ട്രെയിനുകള്‍ മാത്രമേ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുള്ളൂവെന്ന് സിഎജി ഓഡിറ്റ് കണ്ടെത്തി.

2008-09ല്‍ ശരാശരി 69 ശതമാനം എക്സ്പ്രസ് ട്രെയിനുകളും കൃത്യസമയത്ത് എത്തി. 2013-14ല്‍ ഇത് 83 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ അതിനുശേഷം ഈ എണ്ണം കുറഞ്ഞുവരികയാണ്. 2015-16ല്‍ റെയില്‍വേ കംപ്ലയിന്റ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് കൃത്യനിഷ്ഠയുമായി ബന്ധപ്പെട്ട് 9,100 പരാതികള്‍ ലഭിച്ചിരുന്നു, ഇത് 2016-17ല്‍ 20,025 ആയും 2017-18ല്‍ 35,793 ആയും ഉയര്‍ന്നു. 2018-19 ആയപ്പോഴേക്കും തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച പരാതികളുടെ എണ്ണം 40,077 ആയി ഉയര്‍ന്നു. ഒരു സ്റ്റേഷനില്‍ ഒരു ട്രെയിന്‍ ശരാശരി 2 മിനിറ്റോളം നിര്‍ത്തണം, എന്നാല്‍ ചില തിരക്കുള്ള സ്റ്റേഷനുകളില്‍, ശരാശരി ഹാള്‍ട്ട് വളരെ കൂടുതലാണ്, ഓഡിറ്റ് ചൂണ്ടിക്കാട്ടി.

സമയനിഷ്ഠയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങള്‍ വിശകലനം ചെയ്ത സിഎജി ഓഡിറ്റ്, റെയില്‍വേയുടെ നിയന്ത്രണത്തിനപ്പുറമുള്ള ബാഹ്യ ഘടകങ്ങളാണ് 12.89 ശതമാനം കാലതാമസത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി. 2008-09 മുതല്‍ 2018-19 വരെ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടും, റെയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍, പദ്ധതി പൂര്‍ത്തീകരണത്തിന്റെ വേഗത കുറവായത് ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെ ബാധിച്ചു. 2.5 ലക്ഷം കോടിയുടെ 57 ശതമാനവും പുതിയ പാതകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള ലൈനുകള്‍ ഇരട്ടിപ്പിക്കുന്നതിനുമായി ചെലവഴിച്ചു. എന്നാല്‍ ഈ പദ്ധതികള്‍ക്ക് ഗണ്യമായ സമയമെടുക്കും, ഓഡിറ്റില്‍ പറയുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications