ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി, ഇനി വോഡയാർ എക്‌സ്പ്രസ്
മൈസൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസ് ഇനി വോഡയാര്‍ എക്‌സ്പ്രസ്. വെള്ളിയാഴ്ചയാണ് റെയിൽവേ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.ട്രെയിനിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിജെപി എംപി പരാതി നൽകിയിരുന്നു.
ജൂലൈലാണ് പേരുമാറ്റണമെന്ന ആവശ്യവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബിജെപി എംപി പ്രതാപസിംഹ പരാതി നൽകിയത്. തുടർന്ന് എംപിയുടെ പരാതി അംഗീകരിച്ചാണ് റെയിൽവേയുടെ നടപടി. ശനിയാഴ്ച മുതൽ ( 08.10.2022 ) പേര് പ്രാബലത്തിൽ വരും. പേര് മാറ്റിയ റെയിൽവേയുടെ നടപടിയിൽ സന്തോഷമുണ്ടെന്നും റെയിൽവേയുടെ നടപടിക്ക് നന്ദി അറിയിക്കുന്നതായും പ്രതാപസിംഹ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം റെയിൽവേയുടെ നടപടിക്കെതിരെ കടുത്ത വിമർശനവും ഉയർന്ന് കഴിഞ്ഞു. മുസ്ലീം ഭരണാധികാരികളുടെ ചരിത്രപരമായ പ്രാധാന്യം ഇല്ലാതക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന് വിമർശകർ ആരോപിക്കുന്നു. അതേസമയം നാട്ടുരാജ്യമായ മൈസൂർ സംസ്ഥാനത്ത് റെയിൽവേയുടെ വികസനത്തിനും വിപുലീകരണത്തിനും വോഡയാര്‍ നൽകിയ സംഭാവാനകൾ ചൂണ്ടിക്കാട്ടിയാണ് സിംഹ കേന്ദ്രത്തിന് പരാതി നൽകിയത്.സമാനമായ മറ്റൊരു നടപടിയിൽ തൽഗുപ്പ-മൈസൂർ എക്‌സ്‌പ്രസ് കുവെമ്പു എക്‌സ്പ്രസ് എന്നും പേര് മാറ്റിയിട്ടുണ്ട്.
അതേസമയം മൈസൂരിലെ വോഡയാര്‍മാർ റെയിവേക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, എന്നാൽ അവരെ ആദരിക്കാൻ പുതിയ ട്രെയിനുകൾക്ക് പേര് നൽകുന്നതായിരുന്നു ഉചിതം എന്നും പേര് വെളിപ്പെടുത്താൻ തൽപര്യമില്ലാത്ത ഒരു പൊതുപ്രവർത്തകൻ പറഞ്ഞു. 'സംസ്ഥാനത്ത് റെയിൽവേ വിപൂലികരിക്കുന്നതിൽ മൈസൂരിലെ വാടിയാർമാർ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ പഴയ തീവണ്ടികൾക്ക് പേര് നൽകുന്നതിന് പകരം പുതിയ ട്രെയിനുകൾക്ക് പേര് നൽകി അവരെ ആദരിക്കാമായിരുന്നു'. അദേഹം പറഞ്ഞു.
എന്നാൽ ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ഇന്ത്യയിൽ റെയിൽവേ സംവിധാനം ഇല്ലായിരുന്നുവെന്നാണ് പേര് മാറ്റിയതിലെ വിശദീകരണം.എന്നാൽ വോഡയാർമാർ റെയിൽവേയുടെ പുരോഗതിക്ക് വേണ്ടി വലിയ പ്രവർത്തനങ്ങൾ നടത്തിയിരുവെന്നും പേരിന്റെ പേരുമാറ്റത്തെ സംബന്ധിച്ച് വിശദീകരിക്കപ്പെടുന്നു. ടിപ്പു എക്സ്രപ്രസ് മൈസൂരു-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ട്രയിനാണ് എക്‌സ്പ്രസ്.
1980 ഏപ്രിൽ 15-നാണ് മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ ടിപ്പു എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. മൈസൂര്‍ കടുവയെന്ന് അറിയപ്പെടുന്ന ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് ട്രെയിനിന് ടിപ്പുവിന്റെ പേര് നല്‍കിയത്. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് വോഡയാർ എക്സ്പ്രസിന് സ്റ്റോപ്പുകൾ ഉള്ളത്. 11.30 ഓടെ മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ ഉച്ചയ്ക്ക 2.30ന് ബെംഗളൂരുവിലെത്തും.












Click it and Unblock the Notifications