കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിൻ ഭക്ഷണം കഴിച്ചാൽ ഇനി കൈ പൊള്ളും; ഭക്ഷണ വില കൂട്ടി റെയില്‍വെ!

Google Oneindia Malayalam News

മുംബൈ: തീവണ്ടിയിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ വില കൂട്ടും. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഫസ്റ്റ് എസി - എക്സിക്യൂട്ടിവ് ക്ലാസിലും, സെക്കന്റ് ക്ലാസ് എസിയിലും, തേഡ് ക്ലാസ് എസി, ചെയർ കാർ എന്നിവയിലുമാണ് വില വർധനവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനോടൊപ്പം എല്ലാ തീവണ്ടികളിലും ഊണിന്റെ നിരക്ക് കൂടും. ഐആര്‍സിടിസിയുടെ അപേക്ഷ പ്രകാരം വില വര്‍ധനയുടെകാര്യം പരിഗണനയിലാണെന്ന് റെയില്‍വെ മന്ത്രാലയം വ്യക്തിമാക്കിക്കഴിഞ്ഞു. പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാര്‍ ഒരുകപ്പ് ചായകുടിക്കാന്‍ 35 രൂപ നല്‍കേണ്ടിവരും.

Train

തുരുന്തോയിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 15 രൂപയായിരിക്കും നിരക്ക്. സെക്കന്റ് എസിയിൽ യാത്ര ചെയ്യുന്നവർക്ക് 20 രൂപ നൽകേണ്ടി വരും. ഒന്നാംക്ലാസ് എസിയിലെ യാത്രക്കാര്‍ക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കില്‍ യഥാക്രമം 245 രൂപയും 185 രൂുപയുമാണ് ഈടാക്കുക.

English summary
Indian Railways hikes food prices on Rajdhani, Shatabdi, Duronto Express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X