റെയില്‍വേ മെനു പരിഷ്‌കരിക്കുന്നു, നിലവാരം കൂടും, വിലയും...
Recommended Video

ദില്ലി: തീവണ്ടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ റെയില്‍വേ റെയില്‍വേ മെനു പരിഷ്‌കരിക്കുന്നു. വിമാനങ്ങളില്‍ വിതരണം ചെയ്യുന്ന തരം ഭക്ഷണം തീവണ്ടി യാത്രക്കാര്‍ക്കും നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രാലയം പറയുന്നു. ഗുണനിലവാരം ഉയരുമ്പോള്‍ റെയില്‍നേ ഭക്ഷണത്തിന്റെ വിലയും ഉയരും. ബിരിയാണി, രാജ്മ ചാവല്‍, ഹക്ക ന്യൂഡില്‍സ്, പുലാവ്, ലഡ്ഡു തുടങ്ങിയ വിഭവങ്ങളെല്ലാം പുതിയ മെനുവില്‍ ഉണ്ടാകും.
എയര്‍ലൈന്‍ മെനു കാര്‍ഡ് അടിസ്ഥാനമാക്കി പുതിയ റെയില്‍മേ മെനു തയ്യാറാക്കാനാണ് റെയല്‍വേ മന്ത്രാലയം ലക്ഷ്യം വെയ്ക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പഠിച്ച് ഉടന്‍ ഒരു തീരുമാനത്തിലെത്തുമെന്ന് ബോര്‍ഡ് അറിയിച്ചു.

പുതിയ മെനു നിലവില്‍ വന്നാല്‍ റെയില്‍വേ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും വില കൂടും. ഗ്രേവി കുറച്ച് എളുപ്പത്തില്‍ കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണങ്ങളായിരിക്കും ഉണ്ടാക്കുക.












Click it and Unblock the Notifications