തിരക്കനുസരിച്ച് ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നു; വിമാനം പോലെ ഇനി തീവണ്ടിയും
ദില്ലി: വിമാനടിക്കറ്റ് വില്‍പനയുടെ മാതൃകയില്‍ തിരക്കനുസരിച്ച് നിരക്ക് വര്‍ധിപിയ്ക്കാന്‍ റെയില്‍വെയും. ഇതിന്റെ ആദ്യ പടിയായി മൂന്ന് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് കൂടും. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ ടിക്കറ്റ് നിരക്കുകളില്‍ വെള്ളിയാഴ്ച മുതല്‍ (സെപ്റ്റംബര്‍ 9) വര്‍ധനവുണ്ടാവും. ഈ ട്രെയിനുകളില്‍ റിസേര്‍വ് ചെയ്തിട്ടുള്ള ടിക്കറ്റുകള്‍ക്ക് നിരക്ക് കൂടില്ല.
ഈ മൂന്നിനം ട്രെയിനുകളില്‍ പത്തു ശതമാനം ടിക്കറ്റ് വിറ്റാല്‍ പിന്നെയുള്ള ടിക്കറ്റിന് 10 ശതമാനം ചാര്‍ജ് കൂട്ടും. ഇങ്ങനെ ഓരോ പത്തു ശതമാനം ടിക്കറ്റിനും ക്രമമായി വര്‍ധിപ്പിക്കും. പരമാവധി വര്‍ധന 50 ശതമാനമേ ആകൂ എന്നും പറഞ്ഞിട്ടുണ്ട്. റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക്, കാറ്ററിങ് നിരക്ക്, സേവന നികുതി എന്നിവ ഇതിന് പുറമെ പതിവുപോലെ ഈടക്കും.

ഫസ്റ്റ്ക്ലാസ് എസിയ്ക്കും എക്‌സിക്യുട്ടീവ് സീറ്റുകള്‍ക്കും നിരക്ക് വര്‍ധനവില്ല. അതേ സമയം, പുതിയ രീതി അനുസരിച്ച് ഇവ രണ്ടിനും മുകളിലാണ് ടിക്കറ്റ് നിരക്ക് വരുന്നതെങ്കില്‍ സീറ്റ് അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. റിസേര്‍വേഷന്‍ പട്ടിക ആയതിന് ശേഷവും വിറ്റുപോകാത്ത ടിക്കറ്റുകള്‍ ഉണ്ടെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് വരെ റിസര്‍വ് ചെയ്യാനുള്ള സംവിധാനം നിലവിര്‍ വരും.
പുതിയ രീതിയിലൂടെ ഈ ധനകാര്യവര്‍ഷം ഇനിയുള്ളകാലം കൊണ്ട് 500 കോടി രൂപയുടെ അധിക വരുമാനം ഇതുവഴി റെയില്‍വേക്കു ലഭിക്കും. പ്രീമിയം ട്രെയിനുകളിലെ ഈ നിരക്കുവര്‍ധന ഇത്തവണ ഓണത്തിനു നാട്ടിലേക്കു പോരുന്നവരില്‍ മുമ്പേ ടിക്കറ്റ് എടുക്കാത്തവരുടെയെല്ലാം കണക്കുകൂട്ടല്‍ തെറ്റിക്കും. പുതിയ രീതി ഉത്സവ സമയത്തും അവധിസമയത്തും യാത്രക്കാര്‍ക്ക് അധികച്ചെലവുണ്ടാകും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications