റെഡിമെയ്ഡ് ട്രെയിനുകൾ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ; പൊതുമേഖലാ ഉല്‍പാദന യൂണിറ്റുകള്‍ക്ക് വൻ തിരിച്ചടി!

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വ്യതിയാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ സ്വന്തമായി ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് പകരം റെഡിമെയ്ഡ് ട്രെയിനുകള്‍ സ്വകാര്യ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുകയെന്ന ആശയം മുന്നോട്ട് വയ്ക്കുകയാണ്. ഈ തീരുമാനം പ്രാവര്‍ത്തികമായാല്‍ പൊതുമേഖലാ ഉല്‍പാദന യൂണിറ്റുകള്‍ക്ക് തിരിച്ചടിയായി ബാധിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ കണക്കനുസരിച്ച് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), ചെന്നൈ, മോഡേണ്‍ കോച്ച് ഫാക്ടറി, റെയ്ബറേലി, കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറി എന്നിവ റെയില്‍വേയ്ക്കായി നിര്‍മാണങ്ങള്‍ നടത്തുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെയും റെയില്‍വേ സഹമന്ത്രി സുരേഷ് സി. അങ്കദിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ട്രെയിന്‍ / കോച്ച് ഘടകങ്ങളുടെ നിര്‍മ്മാതാക്കളുടെയും നേതൃത്വത്തില്‍ അടുത്തിടെ ചേര്‍ന്ന ഉന്നത യോഗത്തില്‍ ട്രെയിന്‍സെറ്റുകള്‍, ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) വാങ്ങുന്നതിനുള്ള ആശയം ), മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) എന്നിവ വ്യവസായത്തില്‍ നിന്ന് പിന്‍വലിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സമ്പൂര്‍ണ്ണ ട്രെയിന്‍ സെറ്റുകള്‍

സമ്പൂര്‍ണ്ണ ട്രെയിന്‍ സെറ്റുകള്‍

ഉല്‍പാദന യൂണിറ്റുകളില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം സമ്പൂര്‍ണ്ണ ട്രെയിന്‍ സെറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് പരിഗണന നല്‍കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഇതുവഴി ലഭ്യമായ ശരിയായ ആഗോള സാങ്കേതികവിദ്യ കൈവരിക്കാന്‍ റെയില്‍വേയെ പ്രാപ്തമാക്കും. വ്യവസായ മേഖലയില്‍ നിന്നുള്ള അഭ്യര്‍ഥന മാനിച്ച് ഉല്‍പാദന യൂണിറ്റുകളുടെ ആവശ്യകതയും ശേഷിയും കണക്കിലെടുത്ത് മുന്‍കാല രീതി അനുസരിച്ച് റെയില്‍വേ ഇഎംയു, മെമു എന്നിവയുടെ സമ്പൂര്‍ണ്ണ റേക്ക് വാങ്ങുന്നത് പരിഗണിക്കണമെന്ന് പ്രസ്താവിച്ചു.

പുറത്തിറക്കാന്‍ 2,000 റേക്കുകള്‍

പുറത്തിറക്കാന്‍ 2,000 റേക്കുകള്‍

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 320 വന്ദേ ഭാരത് എക്‌സ്പ്രസ് തരത്തിലുള്ള ട്രെയിനുകളും കൊല്‍ക്കത്ത മെട്രോയ്ക്ക് 124 റേക്കുകളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം റേക്കുകള്‍ പുറത്തിറക്കാന്‍ റെയില്‍വേ പദ്ധതിയിട്ടിരുന്നതായി യോഗത്തില്‍ വെളിപ്പെടുത്തി. എന്നിരുന്നാലും, 'മേക്ക് ഇന്‍ ഇന്ത്യ' നയത്തിന് അനുസൃതമായി പ്രൊപ്പല്‍ഷന്‍ ഉപകരണങ്ങളോ സമ്പൂര്‍ണ്ണ ട്രെയിനുകളോ വാങ്ങണമെന്ന് ഗോയല്‍ വ്യക്തമാക്കി.

ഉത്പ്പാദനം നിർത്താൻ തീരുമാനം

ഉത്പ്പാദനം നിർത്താൻ തീരുമാനം

വിവിധ കാരണങ്ങളാല്‍ ഐസിഎഫില്‍ ഇന്ത്യയുടെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിന്‍ 18 അല്ലെങ്കില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളുടെ ഉത്പാദനം നിര്‍ത്താനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം. റെഡിമെയ്ഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനു പകരം അവ വാങ്ങുക എന്ന ആശയം പ്രാരംഭ ഘട്ടത്തിലാണെങ്കിലും ഈ നീക്കം ഉല്‍പാദനത്തിലും അനുബന്ധ യൂണിറ്റുകളിലും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെയാണ് ബാധിക്കുക.

4000 പുതിയ കോച്ചുകൾ

4000 പുതിയ കോച്ചുകൾ

ലോകത്തിലെ ഏറ്റവും വലിയ കോച്ച് ഫാക്ടറിയായി പ്രശംസിക്കപ്പെടുന്ന ഐസിഎഫ്, വന്ദേ ഭാരത് എക്‌സ്പ്രസ്, ജര്‍മ്മന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ലിങ്കെ ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുകളും രാജ്യമെമ്പാടും പ്രവര്‍ത്തിക്കുന്ന പരമ്പരാഗത നീല ഐസിഎഫ് രൂപകല്‍പ്പന ചെയ്ത കോച്ചുകളും പുറത്തിറക്കി.

ഇന്ത്യന്‍ സൈന്യത്തിനും നിരവധി അയല്‍രാജ്യങ്ങള്‍ക്കും ഞങ്ങള്‍ കോച്ചുകള്‍ ഉണ്ടാക്കുന്നു. ഐസിഎഫിന്റെ മാന്‍പവര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്‌നോളജി എന്നിവ ലോകത്തിലെ ഏറ്റവും മികച്ചവയാണ്, 4,000 പുതിയ കോച്ചുകള്‍ പുറത്തിറക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം, ''ഐസിഎഫ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം

മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം

സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് റെഡിമെയ്ഡ് ട്രെയിന്‍ വാങ്ങുന്നത് റെയില്‍വേയ്ക്ക് പുതിയ കാര്യമല്ല. ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ട്രെയിനുകള്‍ വാങ്ങിയത് ശ്രീ സിറ്റിയിലെ ആല്‍സ്‌റ്റോമില്‍ നിന്നാണ് വാങ്ങിയത്.

''എന്നാല്‍, ഇറക്കുമതി ചെയ്താലും സ്വദേശിയായാലും വ്യാപാരത്തില്‍ നിന്നുള്ള സംഭരണം എല്ലായ്‌പ്പോഴും അമിത വിലയിലാണ്. വാസ്തവത്തില്‍ എല്ലാ മെട്രോ ടെന്‍ഡറുകളിലും ഇന്ത്യന്‍ റെയില്‍വേയുടെ ഉല്‍പാദന യൂണിറ്റുകള്‍ അന്തര്‍ദ്ദേശീയ അനുഭവം സമര്‍ത്ഥമായി പരിഗണിക്കുന്നതിലൂടെ മാറ്റി നിര്‍ത്തി. വിരോധാഭാസമെന്നു പറയട്ടെ, മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ മെട്രോ കോച്ചുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര അനുഭവം ഒരു യോഗ്യതാ മാനദണ്ഡമായി വ്യക്തമാക്കുന്നതിലൂടെ തടയുകയാണ്. ഇപ്പോള്‍, ട്രെയിന്‍സെറ്റുകള്‍ ട്രേഡില്‍ നിന്നും വാങ്ങുന്നതിലൂടെ റെയില്‍വേയുടെ ഇന്‍-ഹൗസ് പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ അവസാന കാലമായെന്നാണ് സൂചിപ്പിക്കുന്നത് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അലുമിനിയം ബോഡി കോച്ചുകള്‍ നിര്‍മ്മിക്കും

അലുമിനിയം ബോഡി കോച്ചുകള്‍ നിര്‍മ്മിക്കും

ട്രെയിനുകളുടെ ആധുനികവല്‍ക്കരണം തുടര്‍ച്ചയായ പ്രക്രിയയാണെന്ന്. വന്ദേ ഭാരത് ട്രെയിന്‍ സെറ്റുകളുടെ ആമുഖം ഒരു വഴിത്തിരിവായ നേട്ടമായിരുന്നു. റെയില്‍വേ ഫാക്ടറികളില്‍ അലുമിനിയം ബോഡി കോച്ചുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഈ മാസം ആദ്യം വന്ദേ ഭാരത് എക്‌സ്പ്രസില്‍ പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി ഗോയല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+