കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര മുടങ്ങിയാല്‍ ട്രെയിന്‍ ടിക്കറ്റ് കൈമാറാം: സുപ്രധാന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ

Google Oneindia Malayalam News

Recommended Video

cmsvideo
യാത്ര മുടങ്ങിയാലും ഇനി ട്രെയിൻ ടിക്കറ്റ് കൈമാറാം , പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഉറപ്പായ ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനുള്ള അനുമതി നല്‍കി ഇന്ത്യന്‍ റെയില്‍വേ. എന്തെങ്കിലും കാരണം കൊണ്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ടിക്കറ്റ് മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേ ഇതോടെ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഉറപ്പായ ഒരു ട്രെയിന്‍ ടിക്കറ്റ് എങ്ങനെ മറ്റൊരാള്‍ക്ക് കൈമാറാം എന്നത് സംബന്ധിച്ച് റെയില്‍വേ ചില മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

റെയില്‍വേ അഡ‍്മിനിസ്ട്രേഷന്റെ അംഗീകാരമുള്ള എല്ലാ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലേയും റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് യാത്രക്കാരന്റെ അല്ലെങ്കില്‍ യാത്രക്കാരിയുടെ പേരില്‍ മാറ്റം വരുത്താന്‍ സാധിക്കും. സീറ്റ് അല്ലെങ്കില്‍ ബെര്‍ത്ത് റിസര്‍വ് ചെയ്ത സാഹചര്യത്തില്‍ ഈ സംവിധാനം ലഭ്യമാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്.

bihar

ഒരു വ്യക്തികള്‍ക്ക് ഉറപ്പായ ടിക്കറ്റ് മറ്റൊരു കുടുംബത്തിന് കൈമാറാന്‍ സാധിക്കും. ഇത് കുടുംബത്തിലെ അച്ഛനോ അമ്മയ്ക്കോ സഹോദരനോ സഹോദരിക്കോ ആവാം. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഈ വ്യക്തി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന് മാത്രം. ഒരു വിവാഹ പാര്‍ട്ടിയുടെ ഭാഗമായുള്ള യാത്രക്കാരനാണ് എങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് എഴുതിയ അപേക്ഷയ്ക്കൊപ്പം ട്രെയിന്‍ ടിക്കറ്റ് ആ സംഘത്തിലെ ഒരാള്‍ക്ക് കൈമാറാന്‍ സാധിക്കും.

ഒരു വിദ്യാര്‍ത്ഥിയ്ക്ക് അതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയ്ക്ക് ട്രെയിന്‍ ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍ സ്ഥാപന മേധാവിയുടെ അനുമതി ലഭിച്ചിരിക്കണം. ടിക്കറ്റ് അടുത്ത വിദ്യാര്‍ത്ഥിയ്ക്ക് കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കത്താണ് സ്ഥാപന മേധാവിയില്‍ നിന്ന് ലഭിക്കേണ്ടത്. ഈ സംവിധാനം എന്‍സിസിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍ ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അപേക്ഷ സമര്‍പ്പിച്ച് ടിക്കറ്റ് ആവശ്യക്കാര്‍ക്ക് കൈമാറാം. എന്നാല്‍ ഒരിക്കല്‍ മാത്രമേ ടിക്കറ്റ് കൈമാറാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.

English summary
In a change that is sure to bring some relief to passengers, Indian Railways has now announced that it will allow passengers to transfer their confirmed ticket to another person in case they are unable to travel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X