തിരക്കേറിയ സ്റ്റേഷനിലെ യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കാനൊരുങ്ങി റെയില്‍വേ;നിരക്ക് വര്‍ധന
ദില്ലി: തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഇടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതോടെ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാവും. റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിനും സ്റ്റേഷന് നവീകരണത്തിനുമായാണ് വിമാന യാത്രികരില്‍ നിന്നും ഈടാക്കുന്നതിന് സമാനമായി യൂസര്‍ ഫീസ് ഈടാക്കുന്നത്.
'യാത്രക്കാരില്‍ നിന്നും ഉപഭോക്തൃ ഫീസ് ഇനത്തില്‍ വളരെ ചെറിയ തുക ഈടാക്കാന്‍ ഒരുങ്ങുകയാണ്. സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരം ചാര്‍ജുകള്‍ ഇൗടാക്കുന്നതിനായി ബന്ധപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഞങ്ങള്‍ ഒരു അറിയിപ്പ് നല്‍കും. പുനര്‍വികസനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ യൂസര്‍ ഫീസ് ഇളവ് വരും. ശേഖരിച്ച് ഫീസ് ഉഫയോഗിച്ച് സ്റ്റേഷനിലെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.' റെയില്‍വേ ബോര്‍ഡ് സിഇഒയും ചെയര്‍മാനുമായ വികെ യാദവ് വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന ഫീസ് ആയിരിക്കും ഈടാക്കുകയെന്നും യാത്രക്കാരെ ചൂഷണം ചെയ്യില്ലെന്നും റെയില്‍വേ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് റെയില്‍വെയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്രകാരമായിരുന്നു.' ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ 7000ത്തോളം സ്റ്റേഷനുകളുണ്ട്. ഇതില്‍ 10-15 ശതമാനം വരെയുള്ള സ്റ്റേഷനുകളില്‍ നിന്നാണ് ആദ്യം യൂസര്‍ ഫീസ് ഈടാക്കുക. കണക്ക് പ്രകാരം ആദ്യഘട്ടത്തില്‍ 700 മുതല്‍ 1000 വരെ സ്റ്റേഷനുകളിലായിരിക്കും ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂസര്‍ ഫീസ് ഈടാക്കുന്നത്.'
വികസിത റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമെ യൂസര്‍ ഫീസ് ഈടാക്കുകയുള്ളൂവെന്നായിരുന്നു റെയില്‍വേ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ബുധനാഴ്ച്ച ലോക്സഭയിലും കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ വിഷയത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. 'യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ, യാത്ര സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിനും നവീകരണത്തിനുമായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കുന്നതിനുള്ള നിര്‍ദേശം വെച്ചിട്ടുണ്ട്. അത് പരിഗണനയിലാണ്.' എന്നായിരുന്നു പിയൂഷ് ഗോയലിന്റെ പരാമര്‍ശം.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications