കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കേറിയ സ്റ്റേഷനിലെ യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കാനൊരുങ്ങി റെയില്‍വേ;നിരക്ക് വര്‍ധന

Google Oneindia Malayalam News

ദില്ലി: തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഇടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതോടെ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാവും. റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിനും സ്‌റ്റേഷന്‍ നവീകരണത്തിനുമായാണ് വിമാന യാത്രികരില്‍ നിന്നും ഈടാക്കുന്നതിന് സമാനമായി യൂസര്‍ ഫീസ് ഈടാക്കുന്നത്.

ഹരിയാനയില്‍ പിടിവിടാതെ ഹൂഡ, ജാട്ട് ഫോര്‍മുലയുമായി സോണിയക്ക് മുന്നിലേക്ക്, ടീം രാഹുല്‍ പിടിമുറുക്കി!!ഹരിയാനയില്‍ പിടിവിടാതെ ഹൂഡ, ജാട്ട് ഫോര്‍മുലയുമായി സോണിയക്ക് മുന്നിലേക്ക്, ടീം രാഹുല്‍ പിടിമുറുക്കി!!

'യാത്രക്കാരില്‍ നിന്നും ഉപഭോക്തൃ ഫീസ് ഇനത്തില്‍ വളരെ ചെറിയ തുക ഈടാക്കാന്‍ ഒരുങ്ങുകയാണ്. സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരം ചാര്‍ജുകള്‍ ഇൗടാക്കുന്നതിനായി ബന്ധപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഞങ്ങള്‍ ഒരു അറിയിപ്പ് നല്‍കും. പുനര്‍വികസനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ യൂസര്‍ ഫീസ് ഇളവ് വരും. ശേഖരിച്ച് ഫീസ് ഉഫയോഗിച്ച് സ്റ്റേഷനിലെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.' റെയില്‍വേ ബോര്‍ഡ് സിഇഒയും ചെയര്‍മാനുമായ വികെ യാദവ് വ്യക്തമാക്കി.

railway

യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന ഫീസ് ആയിരിക്കും ഈടാക്കുകയെന്നും യാത്രക്കാരെ ചൂഷണം ചെയ്യില്ലെന്നും റെയില്‍വേ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് റെയില്‍വെയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്രകാരമായിരുന്നു.' ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ 7000ത്തോളം സ്റ്റേഷനുകളുണ്ട്. ഇതില്‍ 10-15 ശതമാനം വരെയുള്ള സ്റ്റേഷനുകളില്‍ നിന്നാണ് ആദ്യം യൂസര്‍ ഫീസ് ഈടാക്കുക. കണക്ക് പ്രകാരം ആദ്യഘട്ടത്തില്‍ 700 മുതല്‍ 1000 വരെ സ്റ്റേഷനുകളിലായിരിക്കും ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂസര്‍ ഫീസ് ഈടാക്കുന്നത്.'

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ

വികസിത റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമെ യൂസര്‍ ഫീസ് ഈടാക്കുകയുള്ളൂവെന്നായിരുന്നു റെയില്‍വേ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ബുധനാഴ്ച്ച ലോക്‌സഭയിലും കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ വിഷയത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. 'യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ, യാത്ര സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിനും നവീകരണത്തിനുമായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കുന്നതിനുള്ള നിര്‍ദേശം വെച്ചിട്ടുണ്ട്. അത് പരിഗണനയിലാണ്.' എന്നായിരുന്നു പിയൂഷ് ഗോയലിന്റെ പരാമര്‍ശം.

കെടി ജലീലിന് പൂര്‍ണ പിന്തുണ; പ്രതിപക്ഷം ഖുര്‍ആനെ പോലും രാഷ്ടീയ ആയുധമാക്കുന്നുവെന്ന് കോടിയേരികെടി ജലീലിന് പൂര്‍ണ പിന്തുണ; പ്രതിപക്ഷം ഖുര്‍ആനെ പോലും രാഷ്ടീയ ആയുധമാക്കുന്നുവെന്ന് കോടിയേരി

വലിയൊരു ഭാരം മനസിൽനിന്ന് ഇറക്കിവച്ചു..! മറുപടിയിൽ എന്‍ഐഎ തൃപ്തർ; കാത്തിരുന്ന ജലീലിന്റെ പ്രതികരണംവലിയൊരു ഭാരം മനസിൽനിന്ന് ഇറക്കിവച്ചു..! മറുപടിയിൽ എന്‍ഐഎ തൃപ്തർ; കാത്തിരുന്ന ജലീലിന്റെ പ്രതികരണം

കങ്കണ വേഗം അതിര്‍ത്തിയിലേക്ക് വിട്ടോ, ചൈനയെ തോല്‍പ്പിക്കണം, പരിഹസിച്ച് അനുരാഗ് കശ്യപ്!!കങ്കണ വേഗം അതിര്‍ത്തിയിലേക്ക് വിട്ടോ, ചൈനയെ തോല്‍പ്പിക്കണം, പരിഹസിച്ച് അനുരാഗ് കശ്യപ്!!

English summary
Indian Railways ready to levy user fees on passengers at busy stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X