കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവെയിൽ നിർബന്ധിത വിരമിക്കൽ; 3 ലക്ഷം പേരെ ഒഴിവാക്കിയേക്കും, പിരിച്ചുവിടുന്നത് പ്രകടനം മോശമായവരെ!

Google Oneindia Malayalam News

ദില്ലി: റെയിൽവെ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിർബന്ധിത വിരമിക്കൽ പ്രഖ്യാപിക്കുന്നു. ഇതിനായി ഓരോ മാസവും പട്ടിക സമർപ്പിക്കണമെന്നാണ് മന്ത്രാലയം സെക്രട്ടറിമാർക്ക് കേന്ദ്ര പേഴ്സണൽ മന്ത്രാലയം കത്തയച്ചു. പ്രകടനം മോശമായവരും പ്രായം 55 വയസ്സ് പൂർത്തിയായവർക്കുമാണ് നിർബന്ധിത വിരമിക്കലെന്നാണ് റിപ്പോർട്ട്.

<strong>രാഖിയുടെ കൊലപാതകം; അഖിലും രാഹുലും വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചു, ഗൂഢാലോചന നടന്നത് ജൂൺ 18ന്...</strong>രാഖിയുടെ കൊലപാതകം; അഖിലും രാഹുലും വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചു, ഗൂഢാലോചന നടന്നത് ജൂൺ 18ന്...

2020 ഓടെ 30 വർഷം സേവനം പൂർത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുടെയും പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്. റെയിൽവെ ജീവനക്കാരുടെ എണ്ണം പത്ത് ലക്ഷമാക്കി ചുരുക്കാനാണ് നീക്കം. നിർബന്ധിത വിരമിക്കൽ നടപ്പിലായാൽ മൂന്ന് ലക്ഷം പേർ കേന്ദ്ര സർക്കാർ ജോലിയിൽ നിന്ന് പുറത്ത് പോകേണ്ടി വരും.

Train

മന്ത്രാലയങ്ങൾക്ക് പുറമെ പൊതുമേഖല സ്ഥാപനങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് നൽകണമെന്ന് നിർദേശമുണ്ട്. മാനസിക-ശാശീരിക ക്ഷമത, ഹാജർനില, കൃത്യനിഷ്ഠത എന്നിവ നോക്കിയായിരിക്കും ജീവനക്കാരെ വിലയിരുത്തുക. ജൂൺ 20ന് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഈ മാസം മുതൽ റിപ്പോർട്ടുകൾ ശേഖരിച്ച് തുടങ്ങും.

English summary
Indian Railways was planning a major layoff wherein around three lakh employees would be asked to go for voluntary retirement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X