കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു റെയില്‍ അപകടം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വര്‍ഷം; 166 വര്‍ഷത്തിനിടെ ആദ്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു റെയില്‍ അപകട മരണങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വര്‍ഷമായി 2019.166 വര്‍ഷത്തിനിടെ ആദ്യമായാണ് ഇതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നേട്ടം സാധ്യമായതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷകള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ട്രാക്കുകളുടെ ആധുനിക വത്കരണം, കോണ്‍ക്രീറ്റ് സ്പിപ്പറുകള്‍ സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കിയിരുന്നു.

train231339349

അള്‍ട്രോ സോണിക് ഫ്ളോ ഡിറ്റക്ഷന്‍ സംവിധാനം നടപ്പാക്കിയതിലൂടെ കേടായ റെയിലുകള്‍ കണ്ടെത്തുന്നത് എളുപ്പം സാധ്യമായി. ഇതുവഴി ട്രാക്കുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പാളം തെറ്റല്‍ പോലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായകരമായി.കൃത്യമായ ഇടവേളകളിലെ പരിശോധനകള്‍, സുരക്ഷ മുന്‍നിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കുള്ള സ്റ്റഡി ക്ലാസുകള്‍ എന്നിവയെല്ലാം ഗുണകരമായെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

റെയിൽ‌വേ ബോർഡിന്റെ പുനസംഘടനയ്ക്ക് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. നിലവിലുള്ള എട്ട് അംഗ ബോർഡിനുപകരം പുതിയ റെയിൽ‌വേ ബോർഡിന് മന്ത്രിസഭ രൂപം നല്‍കി. ഒരു ചെയർപേഴ്‌സൺ, നാല് ഫംഗ്ഷണൽ അംഗങ്ങൾ, സ്വതന്ത്ര അംഗങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ബോര്‍ഡ്.

 പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍ പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍

ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍; പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേന മേധാവിജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍; പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേന മേധാവി

'സംസ്ഥാനവും രാജ്യവും ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്കാൻ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രങ്ങളാകും''സംസ്ഥാനവും രാജ്യവും ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്കാൻ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രങ്ങളാകും'

English summary
Indian Railways: Zero passenger deaths reported in FY20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X