കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ തിരിച്ചടി; 11 പാക് സൈനികർ കൊല്ലപ്പെട്ടു, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: അതിർത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 11 പാക്സൈനികർ കൊല്ലപ്പെട്ടു. 16 ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്‍റെ സ്പെഷ്യല്‍ സർവീസ് ഗ്രൂപ്പ് (എസ് എസ് ജി) ല്‍പ്പെട്ട സൈനികരുള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ നിയന്ത്ര രേഖയോടെ ചേർന്നുള്ള ഉറി, പൂഞ്ച്, കുപാവാര എന്നിവിടങ്ങളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തില്‍ 4 ഇന്ത്യന്‍ ഭടന്‍മാർ വീരമൃത്യ വരിച്ചിരുന്നു. 3 ഗ്രാമീണരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്.

Recommended Video

cmsvideo
In Video, Indian Missiles, Rockets Score Direct Hits On Pak Bunkers

സമീപകാലത്ത് ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്. അതിർത്തിയെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയം ശനിയാഴ്ച വിളിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഡിജി-ഐ‌എസ്‌പി‌ആർ) മേജർ ജനറൽ ബാബർ ഇഫ്തിഖറും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും നവംബർ 14 ന് രാവിലെ 11 ന് പത്രസമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.

kashmir

കേരൻ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം കണ്ടെത്തി തകർത്തതായിരുന്നു സംഘർഷാവസ്ഥയുടെ തുടക്കം. ഇതിന് പിന്നാലെ പ്രകോപനമില്ലാതെ അതിർത്തിയുലടനീളം പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു പാക് സൈനത്തിന്‍റെ ആക്രമണം. ഗ്രാമീണ മേഖലകളിലേക്ക് തുടർച്ചയായി പീരങ്കിഷെല്ലുകള്‍ പതിക്കാന്‍ തുടങ്ങി. ഇതോടെ ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ ഗ്രാമീണരെ സൈന്യം ഭൂഗർഭ ബങ്കറുകളിലേക്കു മാറ്റുകയായിരുന്നു. ബിഎസ്എഫ് എസ്ഐ രാകേഷ് ദോഭൽ ഉള്‍പ്പടേയുള്ള 4 ഇന്ത്യന്‍ പട്ടാളക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

English summary
Indian retaliatory fire on border; 11 Pakistani soldiers killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X