കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു: രൂപയുടെ മൂല്യം ഇടിഞ്ഞു, രൂപയുടെ വിനിമയ മൂല്യം 70.51 പൈസ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. മൂന്നു മാസത്തിനിടെ രൂപയുടെ മൂല്യം ഉയര്‍ന്ന നിരക്കിലെത്തെിയിരുന്നു. ഡോളറുമായി രൂപയ്ക്കുള്ള വിനിമയ മൂല്യം 5 പൈസ കുറഞ്ഞ് 70.51 പൈസയില്‍ എത്തി. മൂന്നു മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവു വന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുന്തോറും രൂപയുടെ വില ഇടിയും. ഒക്ടോബറില്‍ എണ്ണ വില വര്‍ധിച്ചതോടെ രൂപ വന്‍ തകര്‍ച്ചയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൂടുന്നതും രൂപയുടെ മൂല്യമുയര്‍ത്തും. രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഇറക്കുമതി ചെലവ് കൂടും.

<strong>മൂന്നിടത്ത് ബിജെപി ഭരിക്കുമെന്ന് അമിത് ഷാ; രാജസ്ഥാനില്‍ ബിജെപി കുതിപ്പ്, താമര വിരിയുമെന്ന് സര്‍വെ</strong>മൂന്നിടത്ത് ബിജെപി ഭരിക്കുമെന്ന് അമിത് ഷാ; രാജസ്ഥാനില്‍ ബിജെപി കുതിപ്പ്, താമര വിരിയുമെന്ന് സര്‍വെ

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ധനവാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. ഇന്ത്യയുടെ ജിഡിപിയും ഫിസ്‌കല്‍ ഡെഫിക്റ്റ് ഡാറ്റയും വിപണിയെ പ്രതിതൂലമായി ബാധിച്ചിരിക്കയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഓപെകിന്റെയും കൂടിക്കാഴ്ച്ചയെ ആശ്രയിച്ചാണ് ഇനി രൂപയുടെ കുതിപ്പുണ്ടാകൂ.

indian-rupee-oneindia-15

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നയിക്കുന്ന ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരും.റിപോ നിരക്കും മാറ്റമില്ലാതെ തുടരും.ജിസംബര്‍ അഞ്ച് വരെ എംപിസി മീറ്റിംഗ് ഉണ്ടാകും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സെപ്റ്റംബര്‍ 7.1 ശതമാനമായി കുറഞ്ഞിരുന്നു.രണ്ടര വര്‍ശത്തിനു ശേഷമാണ് ആദ്യമായി കുറവു വന്നത്.കാര്‍ഷിക മേഖലയിലെ ഇടിവു മൂലമാണിത്.

English summary
Indian rupee down in exchange rate of dollar due to the increase in crude oil price in International market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X