സര്‍വകാല തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ; ഡോളറിനെതിരെ മൂല്യം 80 രൂപയ്ക്ക് മുകളില്‍
ദില്ലി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ വീണ്ടും തകര്‍ന്നിരിക്കുകയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 80 രൂപ 38 പൈസയിലെത്തി. 42 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ഡോളറിനെതിരെ 80 രൂപയ്ക്ക് താഴെയായി സേഫ് സോണ്‍ എന്ന നിലയിലായിരുന്നു രൂപ. എന്നാല്‍ അതിന് മുകളിലേക്ക് നീങ്ങിയതോടെ വലിയ തകര്‍ച്ചയാണ് നേരിട്ടത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെയാണ് ഇത്തരമൊരു തകര്‍ച്ച. ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളറിന്റെ മൂല്യമുള്ളത്.

അതേസമയം ഓഹരി വിപണിയില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. വിണി കൃത്യമായി ഡോളറിനൊപ്പം നില്‍ക്കുകയായിരുന്നു. പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് തുടക്കത്തില്‍ ഡോളര്‍ വലിയ ചലനമുണ്ടാക്കിയില്ല. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ഡോളര്‍ കുതിച്ച് കയറി.
ചൈനയും തായ്‌വാനും തമ്മിലുള്ള സംഘര്‍ഷങ്ങളും, റചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍ഷ്യ-യുക്രൈന്‍ യുദ്ധവും ഏഷ്യന്‍ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. യൂറോയ്ക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. ഇരുപത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വീണത്. 0.9807 എന്നതാണ് ഡോളറിനെതിരെ യൂറോയുടെ മൂല്യം.
ഓസ്‌ട്രേലിയ, ന്യൂസിലന്റ്, കാനഡ, സിംഗപ്പൂര്‍, ചൈന, എന്നീ രാജ്യങ്ങളുടെ കറന്‍സികളെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടത്. രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ച്ചയിലേക്കാണ് ഇവരുടെ കറന്‍സികള്‍ വീണത്. 37 വര്‍ഷത്തെ ഏറ്റവും താഴ്ച്ചയിലേക്കാണ് ബ്രിട്ടീഷ് പൗണ്ട് വീണിരിക്കുന്നത്. ജാപ്പനീസ് കറന്‍സിയും തിരിച്ചടി നേരിട്ടു.
24 വര്‍ഷത്തെ ഏറ്റവും മൂല്യം കുറഞ്ഞ അവസ്ഥയിലാണ് ജാപ്പനീസ് കറന്‍സി. അമേരിക്കന്‍ ഫെഡ് പലിശയുടെ കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്നാണ് സൂചന. അടുത്ത ഒരു വര്‍ഷത്തേക്ക് പുതിയ നയം തുടരാനാണ് സാധ്യത. ജപ്പാന്‍ പലിശ നിരക്ക് കുറച്ചിട്ടും യെന്‍ തകര്‍ച്ച നേരിടുകയാണ്.
യുഎസ് ഡോളറിന്റെ കുതിപ്പ് തുടരുന്നത് കൊണ്ട് യൂറോപ്പിലാകെ വളര്‍ച്ച താഴോട്ട് പോകുമെന്ന് ഉറപ്പാണ്. സോഫ്റ്റ് ഇക്കണോമിക് ലാന്‍ഡിംഗ് ദീര്‍ഘകാല വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നാണ് സൂചന. നിക്ഷേപകര്‍ ഇത് മുന്നില്‍ കണ്ടാണ് മറ്റ് ഓപ്ഷനുകള്‍ തേടിയത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് യുഎസ് നടത്തുന്നത്.












Click it and Unblock the Notifications