കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ കറന്‍സി മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ.... കറന്‍സിയുടെ പ്രിന്‍റിങിനെ കുറിച്ച് അറിയേണ്ടതെല്ലാം

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യന്‍ കറന്‍സി മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ കറന്‍സി ചൈനയില്‍ അച്ചടിക്കുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. വലിയ രീതിയില്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു ഇത്. സത്യാവസ്ഥ എന്താണെന്ന് പലരും അന്വേഷിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ മറ്റ് രാജ്യങ്ങളെ പോലെയല്ല ഇന്ത്യയുടെ കറന്‍സി. അങ്ങേയറ്റം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് വിപണിയിലെത്തുന്നത്. അതുകൊണ്ട് ഈ വാര്‍ത്ത ശരിയല്ലെന്ന് ആര്‍ബിഐ അറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെ തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ആശങ്ക സത്യം പറഞ്ഞാല്‍ അസ്ഥാനത്താണെന്ന് പറയാം. ഒന്നാമത് ഇന്ത്യ ഒരിക്കലും മറ്റൊരു രാജ്യത്തെ കറന്‍സി അടിക്കാന്‍ ഏല്‍പ്പിക്കാറില്ല. ചൈനയുമായി അത്ര നല്ല ബന്ധമല്ല ഇന്ത്യക്കുള്ളത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കറന്‍സി സുരക്ഷിതമാണ്. ശരിക്കും എന്താണ് ഇന്ത്യന്‍ കറന്‍സി. എവിടെയാണ് ഇത് അച്ചടിക്കുന്നത്. ഇതൊക്കെ പലര്‍ക്കും അജ്ഞാതമാണ്. അക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമാണ്.

മെയ്ഡ് ഇന്‍ ഇന്ത്യ

മെയ്ഡ് ഇന്‍ ഇന്ത്യ

ഇന്ത്യന്‍ കറന്‍സികള്‍ എല്ലാം രാജ്യത്ത് തന്നെ അച്ചടിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ആര്‍ബിഐ കറന്‍സി പ്രസ്സുകളില്‍ മാത്രമേ നോട്ട് അച്ചടിക്കുകയുള്ളൂവെന്നാണ് നിയമം. നീണ്ട പ്രക്രിയകളിലൂടെയാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ നോട്ടുകള്‍ അച്ചടിക്കാനുള്ള ശേഷിയും ആര്‍ബിഐക്കുണ്ട്. ഒരു സാമ്പത്തിക വര്‍ഷം എത്ര കറന്‍സികള്‍ രാജ്യത്തിന് ആവശ്യം വരുമെന്ന് ധനകാര്യ മന്ത്രാലയവും ആര്‍ബിഐയും വിലയിരുത്തും. അതിന് ശേഷമാണ് അച്ചടിക്കുക.

എത്ര കറന്‍സികള്‍ വേണം

എത്ര കറന്‍സികള്‍ വേണം

എല്ലാ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പും ആര്‍ബിഐ കറന്‍സികള്‍ എത്ര വേണമെന്ന് കണക്കുകൂട്ടും. ഇക്കണോമെട്രിക് മോഡല്‍ ഉപയോഗിച്ചാണ് നോട്ടിന്റെ ആവശ്യകത കണക്കാക്കുക. നിലവില്‍ എത്ര നോട്ടുകള്‍ വിപണിയിലുണ്ട്, എത്ര നോട്ടുകള്‍ നശിച്ചു, എത്രയെണ്ണം മാര്‍ക്കറ്റിലേക്ക് പോകേണ്ടി വരും എന്ന കാര്യങ്ങളെ കണക്കിലെടുത്താണ് പുതിയ നോട്ടുകള്‍ അച്ചടിക്കുക. ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, ഇലക്ട്രോണിക് ഇടപാടുകള്‍ എന്നിവ കൂടി പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

ആര്‍ബിഐയുടെ ഡാറ്റ കളക്ഷന്‍

ആര്‍ബിഐയുടെ ഡാറ്റ കളക്ഷന്‍

നോട്ടിന്റെ വിപണിയിലെ സഞ്ചാരം മുതലുള്ള എല്ലാ കാര്യങ്ങളും ആര്‍ബിഐ പരിശോധിക്കും. ആര്‍ബിഐയുടെ 19 റീജ്യണല്‍ ഓഫീസുകള്‍ വഴിയാണ് ഡാറ്റകള്‍ വിലയിരുത്തുക. ഇതിന് ശേഷം ധനകാര്യ മന്ത്രാലയവുമായി ഇക്കാര്യം സംസാരിക്കും. കോയിന്‍സ് ആന്‍ഡ് കറന്‍സി ഡിവിഷനാണ് (സിസിഡി) ഡാറ്റകള്‍ പരിശോധിക്കുക. ഇതിന് ശേഷം എത്ര കറന്‍സികള്‍ അച്ചടിക്കണമെന്ന് തീരുമാനിക്കും. സിസിഡിയിലെയും ആര്‍ബിഐയിലെയും ഉന്നത ഉദ്യോസ്ഥരാണ് ഇക്കാര്യം തീരുമാനിക്കുക.

കറന്‍സി പ്രസ്സുകള്‍ ഏതൊക്കെ

കറന്‍സി പ്രസ്സുകള്‍ ഏതൊക്കെ

ഇന്ത്യക്ക് നോട്ടടിക്കുന്ന നാല് പ്രസുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. മഹാരാഷ്ട്രയിലെ നാസിക്കിലും മധ്യപ്രദേശിലെ ദേവാസിലുമാണ് ഈ പ്രസ്സുകള്‍ ഉള്ളത്. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡ് കണ്‍ട്രോള്‍സാണ് മറ്റ് പ്രസ്സുകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മൈസൂരുവിലും പശ്ചിമബംഗാളിലെ സാല്‍ബോനിയിലുമാണ് ഈ രണ്ട് പ്രസ്സുകള്‍ ഉള്ളത്. ഇവര്‍ക്ക് നല്‍കുന്ന നിര്‍ദേശത്തില്‍ എത്ര നോട്ടുകള്‍ അടിക്കണമെന്ന് നിര്‍ദേശമുണ്ടാകും.

ഡിസൈന്‍ ചെയ്യല്‍

ഡിസൈന്‍ ചെയ്യല്‍

ഇന്ത്യയുടെ കറന്‍സി ഡിസൈന്‍ ചെയ്യാനായി രണ്ട് മില്ലുകളാണ് ഉള്ളത്. ഇവിടെ നിന്നാണ് കറന്‍സി പേപ്പറുകള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മിക്കുന്നതും പ്രിന്റിങ് പ്രസ്സിലേക്ക് വിതരണം ചെയ്യുന്നതും. മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദ്, മൈസൂരു എന്നിവിടങ്ങളിലാണ് ഡിസെനിങ് മില്ലുകള്‍ ഉള്ളത്. ഹൊഷാന്‍ഗാബാദ് മില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. മൈസൂരുവിലേത് ആര്‍ബിഐയുടെ നിയന്ത്രണത്തിലാണ്. 1967ലാണ് മധ്യപ്രദേശിലെ മില്‍ സ്ഥാപിതമായത്. എട്ട് ബില്യണ്‍ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള പേപ്പറുകളാണ് ഇവിടെ നിന്ന് നിര്‍മിക്കുന്നത്. മൈസൂരുവിലെ മില്‍ 2015ലാണ് ആരംഭിച്ചത്. നേരത്തെയുള്ള മില്ലിനേക്കാള്‍ ഇരട്ടി നിര്‍മാണ ശേഷിയുള്ളതാണ് ഇത്.

സുരക്ഷാ മാനദണ്ഡങ്ങള്‍

സുരക്ഷാ മാനദണ്ഡങ്ങള്‍

ഒരുപാട് സുരക്ഷാ മാനദണ്ഡങ്ങളാണ് നോട്ടടിക്കുന്നതിന് മുമ്പുള്ളത്. നോട്ട് ഡിസൈനിംഗിനുമുണ്ട് ഇത്. നോട്ടടിക്കുന്ന പേപ്പറില്‍ മൂന്ന് ഡൈമെന്‍ഷനുള്ള വാട്ടര്‍മാര്‍ക്ക് ആവശ്യമാണ്. ചെറിയ അക്ഷരങ്ങളും സെക്യൂരിറ്റി ത്രെഡുകളും ഉള്‍പ്പെടുത്തണം. ഇതിനായി പ്രത്യേക റിസര്‍ച്ച് ടീമിനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതിലേക്ക് ഒരിക്കല്‍ പോലും വിദേശ ഇടപെടലിന് ഇന്ത്യ അനുവദിച്ചിട്ടില്ല. അതുകൊണ്ട് ചൈനയില്‍ നോട്ടടിക്കും എന്നുള്ളത് കണ്ണുമടച്ച് തള്ളാവുന്ന അഭ്യൂഹമാണ്. ഇത്രയും സുരക്ഷാ മാനദണ്ഡങ്ങള്‍ വിദേശരാജ്യത്തിന് സര്‍ക്കാര്‍ കൈമാറില്ലെന്ന്് നൂറു ശതമാനം ഉറപ്പാണ്.

പ്രിന്റിങ് ഇങ്ങനെ....

പ്രിന്റിങ് ഇങ്ങനെ....

നോട്ടടിക്കാനുള്ള പേപ്പര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച് കഴിഞ്ഞാല്‍ നാല് പ്രിന്റിങ് പ്രസ്സുകളിലേക്ക് അയക്കും. ഈ പ്രസ്സുകളില്‍ വച്ച് വേറെയും സുരക്ഷാ കാര്യങ്ങളും ഇതിനൊപ്പം ചേര്‍ക്കും. ഒപ്ടിക്കലി വാരിയബിള്‍ ഇങ്കാണ് ചേര്‍ക്കുക. വലിയ ബാങ്ക് നോട്ട് പേപ്പറിലാണ് പ്രിന്റിങ് നടത്തുക. ഓരോ ഷീറ്റും 2000 രൂപയുടെ നാല്‍പ്പത് പീസുകള്‍ അച്ചടിക്കാന്‍ ശേഷിയുള്ളതാണ്. അച്ചടിക്ക് ശേഷം സൂക്ഷമതയോടെ പാക്ക് ചെയ്ത് വിപണിയിലേക്ക് അയക്കും. ആര്‍ബിഐയിലേക്കാണ് ഇത് ആദ്യം എത്തുക.

രജനീകാന്തിന് രാഷ്ട്രീയ പക്വതയില്ല.... പളനിസാമിയെ വിമര്‍ശിച്ചതിന് തിരിച്ചടിച്ച് അണ്ണാ ഡിഎംകെരജനീകാന്തിന് രാഷ്ട്രീയ പക്വതയില്ല.... പളനിസാമിയെ വിമര്‍ശിച്ചതിന് തിരിച്ചടിച്ച് അണ്ണാ ഡിഎംകെ

വിശ്വാസം കാത്ത് കുമാരസ്വാമി..... 82 ദിവസം... സന്ദര്‍ശിച്ചത് 40 ക്ഷേത്രം.... റെക്കോര്‍ഡ് തന്നെ!!വിശ്വാസം കാത്ത് കുമാരസ്വാമി..... 82 ദിവസം... സന്ദര്‍ശിച്ചത് 40 ക്ഷേത്രം.... റെക്കോര്‍ഡ് തന്നെ!!

English summary
Indian rupee not made in China, here’s how it is done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X