എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിനെതിരെ മൂല്യം 78 ആയി
ന്യൂദല്‍ഹി:രൂപയുടെ മൂലം എക്കാലത്തേയും താഴ്ന്ന നിലയിലേക്ക്. ആദ്യമായി യുഎസ് ഡോളറിനെതിരെ 78 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതോടെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യത്തില്‍ 21 പൈസയുടെ ഇടിവുണ്ടായി.
കറന്‍സി വെള്ളിയാഴ്ച 77.84 എന്ന നിലയില്‍ നിന്ന് തിങ്കളാഴ്ച യുഎസ് ഡോളറിന് 30 പൈസ താഴ്ന്ന് 78.14 എന്ന നിലയിലാണ് ആരംഭിച്ചത്.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും തുടര്‍ന്നുണ്ടായ നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ആശങ്കയും വിപണിയില്‍ വ്യാപകമായതും വലിയ തിരിച്ചടിയായി.
Recommended Video
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |












Click it and Unblock the Notifications