കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ വാക്സിൻ നിർമ്മാണം പുരോഗതിയിൽ; വാക്‌സിന്‍ ശരിയാകും വരെ കൊവിഡ് പോരാട്ടം തുടരണമെന്നും മോദി

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് വാക്സിൻ നിർമ്മാണം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രഞ്ജർ കഠിന പ്രയത്നത്തിലാണ്. നിലവിൽ നിരവധി കൊവിഡ് വാക്സിനുകൾ രാജ്യത്ത് പരീക്ഷണ ഘട്ടത്തിലാണ്. ഇവയിൽ ചിലത് വിപുലമായ ഘട്ടത്തിലേക്ക് കടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനത കർഫ്യൂ മുതൽ രാജ്യം കൊറോണയ്ക്കെതിരായ പോരാട്ടത്തിലാണ്. കഴിഞ്ഞ 7-8 മാസങ്ങളിൽ ഓരോ ഇന്ത്യക്കാരന്റെയും ശ്രമഫലമായി, ഇന്ത്യ സുസ്ഥിരമായ അവസ്ഥയിലാണ്. അത് തകർക്കാൻ അനുവദിക്കരുത്. ലോക്ക് ഡൗൺ അവസാനിച്ചെങ്കിലും കൊവിഡ് ഭീതി അകന്നിട്ടില്ലെന്ന കാര്യം നമ്മൾ മറക്കരുത്. . രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് മികച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

xnarendra-modi17-15

ക്വാറന്റീൻ കേന്ദ്രങ്ങളുടെ എണ്ണം വർധിച്ചു. പരിശോധനങ്ങളുടെ എണ്ണം ഉയർന്നു. എല്ലാ ആരോഗ്യ പ്രവർത്തകരും നിസ്വാർത്ഥ സേവനത്തിൽ ഏർപ്പെട്ടിട്ടിരിക്കുകയാണ്. അശ്രദ്ധമായിരിക്കേണ്ട സമയമല്ല ഇത്.കൊവിഡ് ഭീഷണി അവസാനിച്ചു എന്ന മട്ടിൽ പലരും പെരുമാറുന്നു. പല സ്ഥലങ്ങളിൽ നിന്നും ജാഗ്രത കുറവിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.
വിജയം നേടും വരെ ജാഗ്രത തുടർന്നേ മതിയാകൂ,കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം. ഓരോരുത്തർക്കും മരു്നന് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു.

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

കൊവിഡ് ഭീതി മാറി ജീവിതം വീണ്ടെടുക്കാൻ നമ്മൾ ഓരോരുത്തരും വീടുകളിൽ നിന്ന് പുറത്തിറങ്ങി തുടങ്ങി. ഉത്സവ സീസൺ ആരംഭിച്ചതോടെ മാർക്കറ്റുകളും ഉണർന്ന് പ്രവർത്തിച്ച് തുടങ്ങി. ചെറിയ അശ്രദ്ധ പോലും നേട്ടങ്ങളും സന്തോഷവും ഇല്ലാതാക്കും.നിങ്ങൾ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. നിങ്ങളുടെ അശ്രദ്ധമൂലം നിങ്ങളുടെ കുടുംബത്തെ അപകടത്തിലാക്കരുത്, പ്രധാനമന്ത്രി പറഞ്ഞു.

English summary
Vaccine devellopment is progressing in india sasy modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X