കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് അഭിമാന നിമിഷം....പുതിയ ഗ്രഹം കണ്ടുപിടിച്ചു... ഭൂമിയില്‍ നിന്ന് 600 കോടി പ്രകാശവര്‍ഷം അകലെ

ഐഎസ്ആര്‍ഒ പുതിയ ഗ്രഹം കണ്ടെത്തി

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ശാസ്ത്രലോകം എല്ലായ്‌പ്പോഴും ലോകത്തിന് മികച്ച ശാസ്ത്രജ്ഞന്‍മാരെ സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ അഭിമാന നിമിഷം പലതും സ്വന്തമാക്കിയിട്ടും ഐഎസ്ആര്‍ഒ എന്ന ശാസ്ത്ര ഏജന്‍സിയെ ആരും ലോകോത്തരമായി കണ്ടിരുന്നില്ല. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ലോകോത്തര നിലവാരത്തിലുള്ള ഒരു കാര്യമാണ് അവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. അതായത് പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍.

ഗ്രഹങ്ങള്‍ കണ്ടെത്തിയതോടെ ശാസ്ത്രത്തിന്റെ എലൈറ്റ് ക്ലബിലും ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യ. ഭൂമിയില്‍ നിന്ന് 600 കോടി പ്രകാശവര്‍ഷം അകലെയാണ് പുതിയ ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലടക്കം ഐഎസ്ആര്‍ഒയെ വാനോളം പുകഴ്ത്തുന്നുണ്ട് ശാസ്ത്രപ്രേമികള്‍. ഇന്ത്യക്കിത് അഭിമാന നിമിഷമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

600 കോടി പ്രകാശവര്‍ഷം

600 കോടി പ്രകാശവര്‍ഷം

ഭൂമിയില്‍ നിന്ന് 600 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നതെന്ന് ഈ സംഘം പറയുന്നു. ഈ കണ്ടെത്തല്‍ വഴി സമാനമായ ഇത്തരം ഗ്രഹങ്ങളുടെ രൂപീകരണം എങ്ങനെയാണെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സൂര്യനെ പോലെ തിളങ്ങുന്ന ഗ്രഹം കൂടിയാണിതെന്ന് റിപ്പോര്‍ട്ടുണ്ട്. 19.5 ദിവസം കൊണ്ട് ഈ ഗ്രഹത്തിലെ ഭ്രമണം ഭൂമി പൂര്‍ത്തിയാക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

സ്‌പെക്ടോഗ്രാഫ് വഴി

സ്‌പെക്ടോഗ്രാഫ് വഴി

ഇന്ത്യയുടെ കൈവശമുള്ള പിആര്‍എല്‍ എന്ന പരസ് സ്‌പെക്ടോഗ്രാഫ് വഴിയാണ് ഇക്കാര്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും ആധുനിക രീതിയിലുള്ള സ്‌പെക്ടോഗ്രാഫാണിത്. ഇതുവഴി ഏത് ഗ്രഹത്തിന്റെ പിണ്ഡം അഥവാ സാന്ദ്രത കണ്ടെത്താന്‍ സാധിക്കും. ഒരു ഗ്രഹത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ അവകാശപ്പെടുന്നത്. യൂറോപ്പിലും അമേരിക്കയിലും വളരെ കുറഞ്ഞയിടങ്ങളില്‍ മാത്രമേ ഈ സ്‌പെക്ടോഗ്രാഫ് ഉപയോഗിക്കുന്നുള്ളൂ.

ചൂടേറിയ പ്രതലം

ചൂടേറിയ പ്രതലം

അല്‍പം ചൂടേറിയതാണ് പുതിയ ഗ്രഹത്തിന്റെ പ്രതലമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 600 ഡിഗ്രി സെല്‍ഷ്യസാണ് ഇതിന്റെ പ്രതലത്തിലെ താപം. ഒരു ഗ്രഹത്തിന്റെ നക്ഷത്രം എപ്പോഴും ദൂരെയായിട്ടായിരിക്കും സ്ഥിതി ചെയ്യുക. എന്നാല്‍ പുതിയ ഗ്രഹം സ്വന്തം നക്ഷത്രവുമായി അടുത്താണ് കിടക്കുന്നത്. അതായത് ഭൂമിയും സൂര്യനും തമ്മിലുള്ള അകല്‍ച്ചയേക്കാള്‍ കുറവാണിത്. ഏഴിരട്ടിയോളമാണ് കുറവെന്ന് ശാസ്ത്ര സംഘം പറഞ്ഞു. സൂപ്പര്‍ നെപ്ട്യൂണും സബ് സാറ്റേണും ഇതേ അവസ്ഥയിലാണുള്ളത്.

പുതിയ ഗ്രഹം

പുതിയ ഗ്രഹം

സുപ്പര്‍ നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഗ്രഹമെന്നാണ് ഇതിനെ ഐഎസ്ആര്‍ഒ വിളിക്കുന്നത്. ഭൂമിയുടെ റേഡിയസിനെക്കാളും ആറു മടങ്ങാണ് ഈ ഗ്രഹത്തിന്റെ റേഡിയസ്. ഈ നേട്ടം സ്വന്തമാക്കിയതോടെയാണ് എലൈറ്റ് ക്ലബില്‍ ഐഎസ്ആര്‍ഒ ഇടംപിടിച്ചത്. വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് സ്വന്തമാക്കിയ ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. അഹമ്മദാബാദിലുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ അഭിജിത്ത് ചക്രബര്‍ത്തിയുടെ നേതൃത്വത്തിലാണ് ഈ നേട്ടം ഐഎസ്ആര്‍ഒ സ്വന്തമാക്കിയത്.

രാജ്യസഭാ സീറ്റില്‍ കളിച്ചത് മുകുള്‍ വാസ്‌നിക്ക്... രാഹുലിനെ ഒന്നുമറിയിച്ചില്ല, നേതാക്കളുടെ പരാതി!!രാജ്യസഭാ സീറ്റില്‍ കളിച്ചത് മുകുള്‍ വാസ്‌നിക്ക്... രാഹുലിനെ ഒന്നുമറിയിച്ചില്ല, നേതാക്കളുടെ പരാതി!!

ആരാണ് ഹെഡ്‌ഗേവാര്‍? പ്രണബ് പുകഴ്ത്തിയ വീരപുത്രനല്ല... മുസ്ലീങ്ങളെ ദേശവിരുദ്ധരാക്കിയ ചരിത്രം!!ആരാണ് ഹെഡ്‌ഗേവാര്‍? പ്രണബ് പുകഴ്ത്തിയ വീരപുത്രനല്ല... മുസ്ലീങ്ങളെ ദേശവിരുദ്ധരാക്കിയ ചരിത്രം!!

English summary
Indian scientists discover planet 600 light years away from Earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X