കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗ ലക്ഷണമില്ലാത്തവരില്‍ വൈറസുകള്‍ 'കൂടുകൂട്ടുന്നു'- ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ലക്ഷണം കാണിക്കാത്ത കൊറോണ രോഗികളില്‍ കൂടുതലായി വൈറസുകളുണ്ടെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കൊറോണ രോഗമുള്ള വ്യക്തിയുടെ ദ്രവ്യത്തില്‍ കാണുന്നതിന് തുല്യമായ വൈറസുകള്‍ (വൈറസ് ലോഡുകള്‍) രോഗലക്ഷണമില്ലാത്തവരിലുമുണ്ട് എന്നാണ് പഠനത്തില്‍ തെളിഞ്ഞത്. പ്രതിരോധ ശേഷി കൂടുതലായവരില്‍ ഇത് പ്രകടമാകില്ലെന്ന് മാത്രം. പക്ഷേ ഇവര്‍ പ്രതിരോധ ശേഷി കുറഞ്ഞവരുമായി അടുത്ത് ഇടപഴകുമ്പോള്‍ രോഗം അതിവേഗം വ്യാപിക്കാനും മരണം കൂടാനും സാധ്യതയുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. തെലങ്കാനയിലെ 200ലധികം പേരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെട്ടത്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിങ്കര്‍ പ്രിന്റിങ് ആന്റ് ഡയഗ്നോസ്റ്റിക്‌സ് (സിഡിഎഫ്ഡി) ലെ ശാസ്ത്രജ്ഞരും ഗവേഷണത്തിന്റെ ഭാഗമായി.

C

രോഗ ലക്ഷണം കാണിക്കാത്ത രോഗികളുടെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുള്ളവരെ നിരീക്ഷിക്കേണ്ടതുണ്ടെന്നു സിഡിഎഫ്ഡിയിലെ ലബോറട്ടറി ഓഫ് മോളികുലാര്‍ ഓണ്‍കോളജിയിലെ മുരളിധരന്‍ ബാഷ്യം പറയുന്നു. പ്രതിരോധ ശേഷി കൂടുതലുള്ളവരില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കില്ല. പക്ഷേ, അവരില്‍ വലിയ അളവില്‍ വൈറസുകളുണ്ടാകും. രോഗ ലക്ഷണം കാണിക്കുന്നവരുടെ ശരീരത്തിലുള്ള അത്ര തന്നെ വൈറസുകള്‍ ഇവരിലുമുണ്ടാകും. ഇവരുമായി പ്രതിരോധശേഷി കുറഞ്ഞവര്‍ സമ്പര്‍ക്കം പുലര്‍ത്തിയാല്‍ രോഗം അതിവേഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്.

ചോദ്യോത്തര വേളയില്ലാതെ പാര്‍ലമെന്റ് സമ്മേളനം; ശനിയും ഞായറും അവധിയില്ല, പ്രതിഷേധംചോദ്യോത്തര വേളയില്ലാതെ പാര്‍ലമെന്റ് സമ്മേളനം; ശനിയും ഞായറും അവധിയില്ല, പ്രതിഷേധം

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

കണ്ടെത്തല്‍ വളരെ ഗൗരവമുള്ളതാണെന്ന് ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ഇമ്യൂണോളജിസ്റ്റ് സത്യജിത് രഥ് പറഞ്ഞു. ഏപ്രില്‍ രണ്ടാംവാരത്തിന് ശേഷം തെലങ്കാനയില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇതുവരെ സംസ്ഥാനത്ത് 1.27 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. പഠനത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് വിയേരയാവരില്‍ കൂടുതല്‍ പേരിലും 20ബി സ്‌ട്രൈന്‍ ആണ് കാണപ്പെട്ടത്. ചുരുക്കം ചിലരില്‍ മറ്റു ചില സ്‌ട്രൈനുകളും കണ്ടെത്തി. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ രോഗം ബാധിച്ചവരില്‍ പൂര്‍ണമായും കണ്ടെത്തിയത് 20ബി സ്‌ട്രൈന്‍ ആയിരുന്നുവെന്നും ബാഷ്യം പറഞ്ഞു.

3000 കോടി രൂപ ആര് തന്നു? ചോദ്യങ്ങളുമായി ചിദംബരം, പിഎം കെയേര്‍സ് ഫണ്ടിലേക്ക് പണമൊഴുക്ക്3000 കോടി രൂപ ആര് തന്നു? ചോദ്യങ്ങളുമായി ചിദംബരം, പിഎം കെയേര്‍സ് ഫണ്ടിലേക്ക് പണമൊഴുക്ക്

തെലങ്കാനയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തികളില്‍ രണ്ടോ മൂന്നോ തരം വൈറസുകളാണ് കണ്ടത്. മെയ് മുതലാണ് 20ബി കൂടുതലാകാന്‍ തുടങ്ങിയത്. രോഗലക്ഷണമില്ലാത്തവരിലാണ് ഇപ്പോള്‍ കൂടുതലായി രോഗം കണ്ടുവരുന്നത്. പരിശോധനയ്ക്ക് വേണ്ടി സാംപിള്‍ ശേഖരിച്ചത് 15 മുതല്‍ 62 വരെ പ്രായമുള്ള 210 പേരില്‍ നിന്നാണ്. ഇതില്‍ 61 ശതമാനം പുരുഷന്‍മാരും ബാക്കി സ്ത്രീകളുമായിരുന്നു. ഇവരുടെ സാംപിളുകളിലുള്ള ജിനോം സീക്വന്‍സിങ് ആണ് വിശകലനം ചെയ്തത്. വൈറസുകളിലെ ജിനോമില്‍ വേഗത്തില്‍ വ്യതിയാനം സംഭവിക്കുന്നതായും കണ്ടെത്തി. രോഗലക്ഷണം ഇല്ലാത്തവരും വൈറല്‍ ലോഡുകളും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ജൂലൈ ആദ്യവാരം വരെയുള്ള സാംപിളുകളാണ് പഠനവിധേയമാക്കിയത്. അതിന് ശേഷമുള്ള സാംപിളുകളും പരിശോധിക്കേണ്ടതുണ്ടെന്നും ബാഷ്യം പറഞ്ഞു.

English summary
Indian scientists find higher association between viral load and asymptomatic Covid-19 patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X