ലഷ്കര്‍ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം വെടിവച്ചുകൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലഷ്കര്‍ നേതാവ് അബു ഖാസിമിനെ ഇന്ത്യന്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന അല്‍താഫ് അഹമ്മദിനെ വധിച്ചത് ഖാസിമിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിലാണ് അബു ഖാസിമിനെ സുരക്ഷാ സേന വധിച്ചത്. ഇന്ത്യന്‍ സേനയിലെ ഒരു കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.

ശ്രീനഗറില്‍ നിന്ന് നാല്പത് കിലോമീറ്റര്‍ അകലെയുള്ള ബന്ദിപ്പോരയില്‍ വച്ചായിരുന്നു ഏറ്റമുട്ടല്‍. ബുധനാഴ്ച വൈകുന്നേരം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സേനയ്ക്ക് നേര്‍ക്ക് തീവ്രവാദികള്‍ തുടരെതുടരെ വെടിയുതിര്‍ക്കുകയായിരുന്നു.
കശ്മീരില്‍ തുടര്‍ച്ചയായി തീവ്രവാദി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കി വന്നിരുന്നത് അബു ഖാസിം ആയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഹൈദര്‍പുരയില്‍ സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനും അബു ഖാസിം ആയിരുന്നു. അന്ന് ഒമ്പത് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചേയും തുടര്‍ന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications