കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം വെടിവച്ചുകൊന്നു

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലഷ്‌കര്‍ നേതാവ് അബു ഖാസിമിനെ ഇന്ത്യന്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന അല്‍താഫ് അഹമ്മദിനെ വധിച്ചത് ഖാസിമിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിലാണ് അബു ഖാസിമിനെ സുരക്ഷാ സേന വധിച്ചത്. ഇന്ത്യന്‍ സേനയിലെ ഒരു കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.

Abu Qasim

ശ്രീനഗറില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ബന്ദിപ്പോരയില്‍ വച്ചായിരുന്നു ഏറ്റമുട്ടല്‍. ബുധനാഴ്ച വൈകുന്നേരം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സേനയ്ക്ക് നേര്‍ക്ക് തീവ്രവാദികള്‍ തുടരെതുടരെ വെടിയുതിര്‍ക്കുകയായിരുന്നു.

കശ്മീരില്‍ തുടര്‍ച്ചയായി തീവ്രവാദി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്നത് അബു ഖാസിം ആയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഹൈദര്‍പുരയില്‍ സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനും അബു ഖാസിം ആയിരുന്നു. അന്ന് ഒമ്പത് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചേയും തുടര്‍ന്നു.

English summary
Top Lashkar-e-Taiba commander Abu Qasim was reportedly gunned down in Bandipora - 40 kms from here, by security forces in a fierce encounter that lasted most of Wednesday night and early hours of Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X