അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികനും സ്ത്രീയും കൊല്ലപ്പെട്ടു
ജമ്മു: അതിര്‍ത്തിയില്‍ പാക് സൈന്യം ടത്തിയ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികവും പരിസരവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
രജൗരി സെക്ടറില്‍ നടന്ന ആക്രമണത്തിനാണ് സൈനികനും സ്ത്രീയും കൊല്ലപ്പെട്ടത്. ജമ്മുവിന്റെയും കാശ്മീരിന്റെയും അതിര്‍ത്തി പ്രദേശമാണിത്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് തിങ്കളാഴ്ച രാവിലെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും അതിര്‍ത്തിയിലെ വിവിധ മേഘലകളില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കേറ്റ സൈനികനും സ്ത്രീയും ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.












Click it and Unblock the Notifications